ഗാനം : സൂര്യനെ പൊൻതൂവലാൽ
ചിത്രം : നമ്മൾ
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : എം ജി ശ്രീകുമാർ,രാജേഷ് വിജയ്
റ്റാരരിരരാ റ്റ റ്റാരരിരരാ
സൂര്യനെ പൊൻതൂവലാൽ കൈക്കുമ്പിളിൽ നിറക്കാം…
റ്റാരരിരരാ റ്റ റ്റാരരിരരാ
ഓ മാരിവിൽ കുട ചൂടുവാൻ മണിമേഘമായ് പറക്കാം….
ഇതിലേ വരൂ വെൺപുലരികളേ…..
കടം തരൂ പുഞ്ചിരിക്കുടങ്ങൾ……
ഇതിലേ വരൂ വെൺപുലരികളേ…..
കടം തരൂ പുഞ്ചിരിക്കുടങ്ങൾ…..
ഹോ…………ഹേ…………….. ഹേഹേ…..
സൂര്യനെ പൊൻതൂവലാൽ കൈക്കുമ്പിളിൽ നിറക്കാം…
ഓ മാരിവിൽ കുട ചൂടുവാൻ മണിമേഘമായ് പറക്കാം….
ചിലച്ച് ചിലച്ച് ചിറക് വിരിച്ച് ചെമ്മാനം ചുറ്റിക്കറങ്ങാം..
അക്കരെക്കടവിൽ ഇക്കരെക്കാവിൽ മൂവന്തിക്കുടം കമിഴ്ത്താം….
സിന്ദൂരസന്ധ്യ പെയ്തുതോർന്ന മഞ്ഞുനൂൽ കിനാവിനുള്ളിൽ….
വാനമ്പാടികളായ് പാടിപ്പാടി വരാം……വോ വോ വോ
സൂര്യനെ പൊൻതൂവലാൽ കൈക്കുമ്പിളിൽ നിറക്കാം…
ഓ മാരിവിൽ കുട ചൂടുവാൻ മണിമേഘമായ് പറക്കാം….ഹ
മുത്ത് പൊഴിഞ്ഞൂ, മുറം കവിഞ്ഞു ,മനസ്സ് നിറനിറഞ്ഞൂ….
കൊതിച്ചതെല്ലാം വിതച്ചൊരുങ്ങി ഉല്ലാസക്കതിരണിഞ്ഞു…
തുടിതാളമായ് കുരുന്നുകൂട്ടിനുള്ളിൽ ഈണമോടെ വന്ന്..
കുളിരാക്കുരുവികളേ….വെള്ളിലപ്പറവകളേ……..