സുന്ദരിമാരെ sundharimare malayalam lyrics

 

ഗാനം :സുന്ദരിമാരെ

ചിത്രം : ഹിറ്റ്ലർ

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : സണ്ണി സെബാസ്റ്റ്യൻ,കോറസ് 

സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ

നിൻ കോട്ടയിടിച്ചു പൊളിച്ചുനിരത്തും സൂക്ഷിച്ചോളൂ

കാറ്റു വിതച്ചു കൊടുങ്കാറ്റാക്കാൻ

നെഞ്ചിൽ കത്തും പന്തം കുത്തിയ

വീരപരാക്രമ വിക്രമരൊന്നായ്

കൊമ്പുകുലുക്കി മദിച്ചു വരുന്നേ

തണ്ടെല്ലിനു ബലമുണ്ടേൽ തടയാൻ വാടാ

നിൻ ഗുണ്ടായിസമിനിവേണ്ടടാ തണ്ടുക്കാരാ

പ്രേമത്തിൻ ഹോമച്ചിതയിൽ ചാവേർപ്പടയാകും ഞങ്ങൾ

തോക്കിലും വാക്കിലും തോറ്റോടില്ലാ

കൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലും

അവർ റോട്ടിലിറങ്ങി നടന്നാൽ ഞങ്ങള് വീശി വളച്ചോളാം

സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ

നിൻ കോട്ടയിടിച്ചു പൊളിച്ചുനിരത്തും സൂക്ഷിച്ചോളൂ

കാറ്റു വിതച്ചു കൊടുങ്കാറ്റാക്കാൻ

കൊമ്പുകുലുക്കി മദിച്ചു വരുന്നേ

തണ്ടെല്ലിനു ബലമുണ്ടേൽ തടയാൻ വാടാ

നിൻ ഗുണ്ടായിസമിനിവേണ്ടടാ തണ്ടുക്കാരാ

പ്രേമത്തിൻ ഹോമച്ചിതയിൽ ചാവേർപ്പടയാകും ഞങ്ങൾ

തോക്കിലും വാക്കിലും തോറ്റോടില്ലാ

കൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലും

അവർ റോട്ടിലിറങ്ങി നടന്നാൽ ഞങ്ങള് വീശി വളച്ചോളാം

അഴിയിട്ടൊരു പൊൻകൂട്ടിൽ മിഴിനീരായ് വാഴുന്നേ

തുടുമാടപ്രാവുകളാകും പാവങ്ങൾ

തന താനേ തന്താനാനേ തന താനേ തന്താനാനേ

തന താനേ തന്താനാനേ താനനാ……..

തുറുകണ്ണിൽ തീപ്പൊരി ചിന്തും കഴുകാ നിൻ ചിറകിൻ കീഴേ 

ചെറുകോഴിക്കുഞ്ഞിനുണ്ടോ ജീവിതം

തനനാനേ തന്താനാനേ തനതാനേ തന്താനാനേ

തനതാനേ തന്താനാനേ താനനാ

സ്വാതന്ത്ര്യപ്പോരിനിറങ്ങും യോദ്ധാക്കളെ മർദ്ദിക്കാനായ്

ആരെടാ നീയെടാ ഈദിഅമീനോ

പോക്കിരിമാഷേ ഹേയ് പീക്കിരിമാഷേ

നിൻ ഹിറ്റ്ലറ് വേഷം നമ്മുടെ നാടിനു ദോഷം

സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ

നിൻ കോട്ടയിടിച്ചു പൊളിച്ചുനിരത്തും സൂക്ഷിച്ചോളൂ

അനുരാഗപൂന്തേനുണ്ണാനനുവാദം നൽകാതെ

അടിമകളായ് പോറ്റുകയാണോ നീയെന്നും

അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യയ്യയ്യയ്യയ്യോ

അയ്യയ്യയ്യയ്യയ്യയ്യോ അയ്യയ്യോ

പട്ടാളക്കാവലു വേണ്ടാ പഞ്ചാരക്കനിയും കൊത്തി

പകയോടെ പാറിപ്പോകും കാകന്മാർ

അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യയ്യയ്യയ്യയ്യാ

അയ്യയ്യയ്യയ്യയ്യയ്യാ അയ്യയ്യാ

ആണെന്നത് പെണ്ണിന്നല്ലേ അവകാശം ഞങ്ങൾക്കല്ലേ

ആരെടാ നീയെടാ പോരിനു വാടാ

പോക്കിരിമാഷേ ഹേയ് പീക്കിരിമാഷേ

നിൻ ഹിറ്റ്ലറ് വേഷം നമ്മുടെ നാടിനു ദോഷം

സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനേ

നിൻ കോട്ടയിടിച്ചു പൊളിച്ചുനിരത്തും സൂക്ഷിച്ചോളൂ

കാറ്റു വിതച്ചു കൊടുങ്കാറ്റാക്കാൻ

നെഞ്ചിൽ കത്തും പന്തം കുത്തിയ

വീരപരാക്രമ വിക്രമരൊന്നായ്

കൊമ്പുകുലുക്കി മദിച്ചു വരുന്നേ

തണ്ടെല്ലിനു ബലമുണ്ടേൽ തടയാൻ വാടാ

നിൻ ഗുണ്ടായിസമിനിവേണ്ടടാ തണ്ടുക്കാരാ

പ്രേമത്തിൻ ഹോമച്ചിതയിൽ ചാവേർപ്പടയാകും ഞങ്ങൾ

തോക്കിലും വാക്കിലും തോറ്റോടില്ലാ

കൂട്ടിലടച്ചാലും ദൂരെ കാട്ടിലയച്ചാലും

അവർ റോട്ടിലിറങ്ങി നടന്നാൽ ഞങ്ങള് വീശി വളച്ചോളാം

Leave a Comment

”
GO