ഗാനം : അകലെ അകലെ
ചിത്രം : ആദ്യത്തെ കണ്മണി
രചന : ശ്രീകുമാരൻ തമ്പി
ആലാപനം : കെ ജെ യേശുദാസ് , എസ് ജാനകി
അകലേ … അകലേ… നീലാകാശം…
ആആ………….ആആ ………………
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർത്ഥം…
അകലേ… നീലാകാശം…
പാടിവരും നദിയും കുളിരും…
പാരിജാത മലരും മണവും…
പാടിവരും നദിയും കുളിരും…
പാരിജാത മലരും മണവും…
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നായലിയുകയല്ലേ…
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർത്ഥം…
നിത്യ സുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ…
നിത്യ സുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ…
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ…
ആ……………
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർഥം…
ആ……………..
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർത്ഥം
അകലേ……………….. നീലാകാശം…