ഏനുണ്ടോടീ enundodi malayalam lyrics

 

ഗാനം :ഏനുണ്ടോടീ

ചിത്രം : സെല്ലുലോയിഡ് 

രചന : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

ആലാപനം :സിതാര കൃഷ്ണകുമാർ

യെനിതൊന്നും അറിഞ്ഞതെ ഇല്ലേ പുന്നാര പൂങ്കുയിലേ 

യേനേനോ നേനേനോ നേനേനേനോ 

യേനേനോ നേനേനോ നേനേനേനോ 

യേനേനോ നേനേനോ നേനേനോ നേനേനോ 

യേനോ യേനോ നേനേനോ ഏനുണ്ടോടീ അമ്പിളിച്ചന്തം

ഏനുണ്ടോടീ താമരച്ചന്തം

ഏനുണ്ടോടീ മാരിവിൽച്ചന്തം

ഏനുണ്ടോടീ മാമഴച്ചന്തം

കമ്മലിട്ടോ പൊട്ടുതൊട്ടോ

ഏനിതൊന്നും അറിഞ്ഞതേയില്ലേ

പുന്നാരപ്പൂങ്കുയിലേകാവളംകിളി  കാതില് ചൊല്ലണ്

കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്

കുമ്പിളിൽ പൂമണവുമായെത്തണ

കാറ്റുമൂളണ് കരിവള വേണ്ടേന്ന്

എന്തിനാവോ ഏതിനാവോ

ഏനിതൊന്നും അറിഞ്ഞതേയില്ലേ

പഞ്ചാരപ്പുങ്കുയിലേ

ഏനുണ്ടോടീ……..ഏനുണ്ടോടീ അമ്പിളിച്ചന്തം

ഏനുണ്ടോടീ താമരച്ചന്തംകൊച്ചരിമുല്ലതക്കം പറയണ്

കാർമുടിചുറ്റെ പൂവൊന്ന് കെട്ടാന്ന്

പൂത്തൊരുങ്ങിയിലഞ്ഞിയും ചൊല്ലണ്

മേലുവാസന തൈലം പുരട്ടാന്ന്

എന്തിനാവോ ഏതിനാവോ

നീയീമറിമായമെല്ലാമറിഞ്ഞിട്ടും

മിണ്ടാതെ നിക്കണല്ലേഏനുണ്ടോടീ അമ്പിളിച്ചന്തം

ഏനുണ്ടോടീ താമരച്ചന്തം

ഏനുണ്ടോടീ മാരിവിൽച്ചന്തം

ഏനുണ്ടോടീ മാമഴച്ചന്തം

കമ്മലിട്ടോ ഉം..

ഏനിതൊന്നും അറിഞ്ഞതേയില്ലേ

പുന്നാരപ്പൂങ്കുയിലേ

3 thoughts on “ഏനുണ്ടോടീ enundodi malayalam lyrics”

Leave a Comment

”
GO