ഓർമ്മകൾ ormmakal malayalam lyrics

 

ഗാനം : ഓർമ്മകൾ

ചിത്രം : പറവ

രചന : വിനായക് ശശികുമാർ

ആലാപനം: ദുൽഖർ സൽമാൻ

ഓർമ്മകൾ കരൾ തലോടും പോലെ

മൂടും പോലെ..

കാറ്റിലാടും നാളം പോലെ

നാം ഒന്നായ് കാണും ലോകം

നാം ഒന്നായ് തീർക്കും കാലം..

ഈ നോക്കിൽ വാക്കിൽ ആളും..

തീരാ  ദാഹം…

നാം മിണ്ടാതുള്ളം കണ്ടേ

നാം തമ്മിൽ കാവൽ നിന്നേ

നാമൊന്നായ് മായുമ്പോഴും

കൂട്ടായ്… ചാരേ….

ഈ ചങ്കിൻ പാട്ടോ പാടാൻ

ഈ വാനം നീളെ പാറാൻ

ഈ മണ്ണിൻ തീയായ് മാറാൻ

നീളും കിനാ താരകൾ…

നമുക്കൊരേ മുഖം ഒരേ നെഞ്ചം

ഒരേ മോഹം….

നമുക്കൊരേ നിറം ഒരാവേശം

ഒരാഘോഷം എന്നും……..

ഓർമ്മകൾ കരൾ തലോടും പോലെ…

മൂടും പോലെ..

കാറ്റിലാടും നാളം പോലെ

നാം ഒന്നായ് കാണും ലോകം

നാം ഒന്നായ് തീർക്കും കാലം..

ഈ നോക്കിൽ വാക്കിൽ ആളും..

തീരാ ദാഹം

നമുക്കൊരേ മുഖം ഒരേ നെഞ്ചം

ഒരേ മോഹം

നമുക്കൊരേ നിറം ഒരാവേശം

ഒരാഘോഷം എന്നും….

നമുക്കൊരേ മുഖം ഒരേ നെഞ്ചം

ഒരേ മോഹം

നമുക്കൊരേ നിറം ഒരാവേശം

ഒരാഘോഷം എന്നും…..

Leave a Comment