ഗാനം : മിന്നും നിലാത്തിങ്കളായ്
ചിത്രം : ഏഴുപുന്നതരകൻ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം: കെ ജെ യേശുദാസ്,സുജാത മോഹൻ
മിന്നും നിലാത്തിങ്കളായ്
നീ മഞ്ഞിൽ വിരിഞ്ഞൊന്നുവാ
മിന്നും നിലാത്തിങ്കളായ്
നീ മഞ്ഞിൽ വിരിഞ്ഞൊന്നുവാ
നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ
ഏകാന്തയല്ലോ കണ്ണേ
കാണും കിനാവൊക്കെയും
നീ ചൂടുന്നമുത്താക്കി ഞാൻ
നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ
ശോകാന്തനല്ലോ പെണ്ണേ
വെൺപ്രാവായ് കുറുകീ
മനസ്സിലൊരു മാമ്പൂപോൽ തഴുകീ
നിന്നോമൽ ചിറകിൽ
പുലരിയിലെ നീർമഞ്ഞായ് ഉരുകീ
ഞാനെന്നുമെന്നും നിന്നെതലോടാം
ആനന്ദമോടേ നെഞ്ചോടുചേർക്കാം
ഓമലേ പോരൂ നീ ആർദ്രയായ്
മിന്നും നിലാത്തിങ്കളായ്
നീ മഞ്ഞിൽ വിരിഞ്ഞൊന്നുവാ
താഴംപൂ കവിളിൽ
പതിയെ ഇരുമേലോടും മിഴിയിൽ
നിൻ സ്നേഹം പകരും
സ്വരമുഖര ശ്രീരാഗം തിരയാം
നീലാംബരീ നീ എൻ ചുണ്ടിലേതോ
മുത്താരമേകും മുത്തങ്ങൾ നൽകീ
ചാരുതേ പോരൂ നീ സന്ധ്യയായ്
കാണും കിനാവൊക്കെയും
നീ ചൂടുന്നമുത്താക്കി ഞാൻ
നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ
ഏകാന്തയല്ലോ കണ്ണേ
നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ
ശോകാന്തനല്ലോ പെണ്ണേ