മൂകമായ് ഒരു പകൽ mookamaay oru pakal malayalam lyrics

 


ഗാനം : മൂകമായ് ഒരു പകൽ

ചിത്രം : എടക്കാട് ബറ്റാലിയൻ 06

രചന : മനു മഞ്ജിത്ത്

ആലാപനം : അക്ബർ ഖാൻ

മൂകമായ് ഒരു പകൽ പോകയായ്

തളർന്ന വാനമോ ഒരു കനലായ്

ഏകനായ് വിട പറയുന്നുവോ

ഉടഞ്ഞു വീണതീ മിഴിമുകിലോ

നെഞ്ചേറ്റുമീ സുരഭില ഭൂവിനാൽ

അവസാന ശ്വാസമേകി തനിയേ

മായുന്നിതാ ഒരു രണവീര്യമായ്

തെളിയുന്നുവുള്ളിൽ മിന്നും തിരിയായ്

മൂകമായ് ഒരു പകൽ പോകയായ്

തളർന്ന വാനമോ ഒരു കനലായ്

നീ നടന്ന ദൂരങ്ങൾ

കാൽ പതിഞ്ഞ തീരങ്ങൾ

നൊന്തുപോയൊരുള്ളം പേറിയോ

നിന്റെ കൈവിരൽ തുമ്പിൽ

ഒന്ന് തൊട്ടിടാൻ വീണ്ടും

കാത്തിരുന്നു എന്നും എന്തിനോ

വരസൂര്യൻ വാനിൽ നീട്ടും പുഞ്ചിരി

ഇരുളാകെ നീക്കും കൈത്തിരീ

എന്തേ പോയകലേ

ഉദയങ്ങൾ വീണ്ടും നീയായ്‌ മാറുമോ

കിരണങ്ങൾ നൽകാൻ പോകുമോ

മൂകമായ് ഒരു പകൽ പോകയായ്

തളർന്ന വാനമോ ഒരു കനലായ്

ഏകനായ് വിട പറയുന്നുവോ

ഉടഞ്ഞു വീണതീ മിഴിമുകിലോ

നെഞ്ചേറ്റുമീ സുരഭില ഭൂവിനാൽ

അവസാന ശ്വാസമേകി തനിയേ

മായുന്നിതാ ഒരു രണവീര്യമായ്

തെളിയുന്നുവുള്ളിൽ മിന്നും തിരിയായ്

Leave a Comment

”
GO