ഗാനം : മുറ്റത്തെ കൊമ്പിലെ പെണ്ണ്
ചിത്രം : ഒരു യമണ്ടൻ പ്രേമകഥ
രചന: സന്തോഷ് വർമ്മ
ആലാപനം : ജാസി ഗിഫ്റ്റ്,ബെന്നി ദയാൽ,സിയാ ഉൾ ഹഖ്,സുരാജ്
നാം തേരീ നജാനേ…
ഗാവ് തേരീ നജാനേ…
പർ ഇത്‌നാ ഹം ജാനേ…
എക് ദിൻ തൂ ആയേഗീ
യേ ആംഗൻ മേ സരൂർ…
മുറ്റത്തെ കൊമ്പിലെ പെണ്ണ്
ഹേ തത്തമ്മച്ചുന്ദരി പെണ്ണ്
മുറ്റത്തെ കൊമ്പിലെ പെണ്ണ്
തത്തമ്മച്ചുന്ദരി പെണ്ണ്
മുട്ടിനു മുട്ടിനു വന്ന്
തഞ്ചത്തിൽ കൊഞ്ചണതെന്ത്
ഞാൻ തേടും പെണ്ണ് വേളിപ്പെണ്ണ്
കണ്ണോരം വന്നേ നിന്നാൽ
അന്നേരം വേണം കല്യാണം
അവൾക്കായ്… വഴികണ്ണും നട്ട്
കൊതിച്ചാൽ… മേരി പെണ്ണോ തൊട്ട്
വിരിച്ചേ വെയിൽ വെള്ളിപ്പട്ട്
വരില്ലേ അവൾ പൊട്ടും തൊട്ട്
മുറ്റത്തെ കൊമ്പിലെ പെണ്ണ്
തത്തമ്മച്ചുന്ദരി പെണ്ണ്
ഏ റാക്കിനക്കണ റാക്കിനക്കണ ജിക്കാം ജിക്കാം ജാ…
ഏ റാക്കിനക്കണ റാക്കിനക്കണ ജിക്കാം ജിക്കാം ജാ…
വഞ്ചിപ്പാട്ടീണങ്ങൾ മൂളുന്നുണ്ടേൽ
തനി ആലപ്പുഴക്കാരി പെണ്ണാണവൾ
മിണ്ടും നേരത്തു പെയ്യുന്നു മഞ്ഞെങ്കിൽ
മൂന്നാറിൻ മുത്താണവൾ
കണ്ണിൽ കല്പാത്തി തേരോട്ടം കണ്ടാൽ
അറിയാം നാടങ്ങു പാലക്കാട്
ഒരു തട്ടം മറയിട്ടു ഇശൽ മൂളും അവൾ എങ്കിൽ
അവൾ കല്ലായിക്കാരി പെണ്ണാണ്…
മിഴി അഞ്ചിക്കും മൊഞ്ചിൻ കൂടാണ്…
മുറ്റത്തെ കൊമ്പിലെ പെണ്ണ്
തത്തമ്മച്ചുന്ദരി പെണ്ണ്
മുട്ടിനു മുട്ടിനു വന്ന്
തഞ്ചത്തിൽ കൊഞ്ചണതെന്ത്
ഏ റാക്കിനക്കണ റാക്കിനക്കണ ജിക്കാം ജിക്കാം ജാ…
ഏ റാക്കിനക്കണ റാക്കിനക്കണ ജിക്കാം ജിക്കാം ജാ…
തായംബകതാളം ചങ്കേലുണ്ടേൽ
ഒരു മട്ടന്നൂർ കാരത്തി പെണ്ണാണവൾ
നാണം ചൂടുമ്പോൾ ചിന്ദൂരം വീണാൽ
തെങ്കാശി ദേശക്കാരീ
കണ്ടാൽ തോന്നിക്കും തന്റേടക്കാരീ
കരളിൽ കനിവുള്ളോൾ കൊച്ചിക്കാരീ
തകിൽ കൊട്ടും നടയൊത്ത് ചുവടിട്ടു വരുമെങ്കിൽ
അവൾ തഞ്ചാവൂർ ചിന്ന ചിങ്കാരീ…
അവളെത്തുമ്പോൾ മല്ലിപ്പൂമാരീ…
മുറ്റത്തെ കൊമ്പിലെ പെണ്ണ്
തത്തമ്മച്ചുന്ദരി പെണ്ണ്
മുട്ടിനു മുട്ടിനു വന്ന്
തഞ്ചത്തിൽ കൊഞ്ചണതെന്ത്
ഞാൻ തേടും പെണ്ണ് വേളിപ്പെണ്ണ്
കണ്ണോരം വന്നേ നിന്നാൽ
അന്നേരം വേണം കല്യാണം
അവൾക്കായ്… വഴികണ്ണും നട്ട്
കൊതിച്ചാൽ… മേരി പെണ്ണോ തൊട്ട്
വിരിച്ചേ വെയിൽ വെള്ളിപ്പട്ട്
വരില്ലേ അവൾ പൊട്ടും തൊട്ട്
മുറ്റത്തെ കൊമ്പിലെ പെണ്ണ്
ഹേ തത്തമ്മച്ചുന്ദരി പെണ്ണ്
ഏ റാക്കിനക്കണ റാക്കിനക്കണ ജിക്കാം ജിക്കാം ജാ…
ഏ റാക്കിനക്കണ റാക്കിനക്കണ ജിക്കാം ജിക്കാം ജാ…
ഏ റാക്കിനക്കണ റാക്കിനക്കണ ജിക്കാം ജിക്കാം ജാ…
ഏ റാക്കിനക്കണ റാക്കിനക്കണ ജിക്കാം ജിക്കാം ജാ…
ഇട്സ് ടൈം ഫോർ കുമ്മാംകുത്ത്….