റോജാപ്പൂ കവിളത്ത് rojappoo kavilath malayalam lyrics

 


ഗാനം : റോജാപ്പൂ കവിളത്ത്

ചിത്രം : ചന്ദാമാമ

രചന : കൈതപ്രം

ആലാപനം : ഉണ്ണി മേനോൻ,സുജാത മോഹൻ

റോജാപ്പൂ കവിളത്ത് കാമദേവന്‍ തൊട്ടപ്പോള്‍

കന്നിപെണ്ണിന്ന് ഒരു കള്ള നാണം

അഴകിന്മേല്‍ മൈയ്യെഴുതി 

അരമണികള്‍ കൊഞ്ചി വരും

പൂമനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്‌നങ്ങള്‍

വിളിക്കാതെ വന്നു കളിത്തോഴിമാര്‍

കിളിചിന്തു പാടി മനപൈങ്കിളി

എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌

കുതിച്ചു തുള്ളി തുടിച്ചുപോയ്

ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌

കുതിച്ചു തുള്ളി പോയ്

റോജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍

കന്നി പെണ്ണിന്ന് ഒരു കള്ളനാണം

മായാരാഗം പോലെ കനക നിലാവില്‍ വന്നവളെ

നീയെൻ താമരമെത്തയില്‍ അന്തിയുറങ്ങാന്‍ വാ

മായാരാഗം പോലെ കനക നിലാവില്‍ വന്നവളെ

നീയെൻ താമരമെത്തയില്‍ അന്തിയുറങ്ങാന്‍ വാ 

കളിച്ചില്ല പൂത്ത് മയങ്ങീ വന്നൂ മധു മാധവയാമം

എനിക്കുള്ളതെല്ലാം നല്‍കാമാവോളം മധുനുകരാം

നീയെന്റെ കനവിലൊന്ന് പാടി ഉണരൂ

മോഹന രതി വീണേ

റോ ജാപ്പൂ കവിളത്ത് കാമദേവന്‍ തൊട്ടപ്പോള്‍

കന്നിപെണ്ണിന്ന് ഒരു കള്ളനാണം

ഏതോ വര്‍ണ്ണകനവി൯ പ്രണയത്തൂവലുഴിഞ്ഞവനെ

നീയെൻ അഭിലാഷത്തിന്‍ താഴവരയോളം വാ

ഏതോ വര്‍ണ്ണകനവി൯ പ്രണയത്തൂവലുഴിഞ്ഞവനെ

നീയെൻ അഭിലാഷത്തിന്‍ താഴവരയോളം വാ

ആ മദംകൊണ്ട വണ്ടിനു ദാഹം

പ്രിയരാഗപ്പൂവിനു മോഹം

എനിക്കൊന്ന് നല്‍കൂ നിന്നില്‍ തുടിതാളം തുള്ളും മധുരം

ഈ രാത്രി മഴയിലെന്നിലുള്ള ലഹരിയുമഴകും പകരാം ഞാന്‍

റോ ജാപ്പൂ കവിളത്ത് കാമദേവന്‍ തൊട്ടപ്പോള്‍

കന്നിപെണ്ണിന്ന് ഒരു കള്ളനാണം

അഴകിന്മേല്‍ മൈയ്യെഴുതി 

അരമണികള്‍ കൊഞ്ചിവരും

പൂ മനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്‌നങ്ങള്‍

വിളിക്കാതെ വന്നു കളിത്തോഴിമാര്‍

കിളിചിന്തു പാടി മനപൈങ്കിളി

എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌

കുതിച്ചു തുള്ളി തുടിച്ചുപോയ്

ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്‌

കുതിച്ചു തുള്ളിപോയ്

Leave a Comment