മാനത്തെ മാരിവിൽ maanathe maarivil malayalam lyrics

 

ഗാനം : മാനത്തെ മാരിവിൽ

ചിത്രം : ഒരു കുട്ടനാടൻ ബ്ലോഗ്

രചന : റഫീക്ക് അഹമ്മദ്

ആലാപണം : വിജയ് യേശുദാസ്, മൃദുല വാരിയർ

മാനത്തെ മാരിവിൽ ചിറകിൽ നിന്നുതിർന്നൊരു

തൂവലു പോലുള്ള കൂട്ടുകാരി

മാനത്തെ മാരിവിൽ ചിറകിൽ നിന്നുതിർന്നൊരു

തൂവലു പോലുള്ള കൂട്ടുകാരി

കാലത്തെ വെളുപ്പിനു കോടിമുണ്ടുടുത്തെത്തും

പ്രാവുപോൽ കുണുങ്ങണ കൂട്ടുകാരി

എന്റെ കൂട്ടുകാരി

മാനത്തെ മാരിവിൽ ചിറകിൽ നിന്നുതിർന്നൊരു

തൂവലു പോലുള്ള കൂട്ടുകാരി

കാലത്തെ വെളുപ്പിനു കോടിമുണ്ടുടുത്തെത്തും

പ്രാവുപോൽ കുണുങ്ങുന്ന കൂട്ടുകാരി

എന്റെ കൂട്ടുകാരി 

തിരുവോണ കാലം വന്നു

തിരുവാതിര രാവും വന്നു

കണികാണാൻ മേടം വന്നു

ഋതു കന്യേ നിന്നെ കാണാൻ

മലർബാണൻ വന്നില്ലെന്നോ

മാമ്പൂ പൂക്കണ മകര നിലാവിലൊരു

മാദക പരിമളം അരികിലെത്തി

ഞാൻ എന്നെ മറന്നതോ

കനവിന്റെ അലകളിൽ

താമര തോണിപോൽ ഒഴുകിപ്പോയി  

തിരുകാവിൽ കൊടിയേറും

നാളും കാത്തു ഞാൻ

മഷിചാന്തും കരിവളയും

വാങ്ങാൻ ഓർത്തു ഞാൻ

എന്റെ മൺകുടിൽ തേടി

നിന്റെ കണ്മുനത്തുമ്പിൽ

ഒരു ചിറകുള്ള പരിഭവം കുറുകി നിന്നു, 

നീ കുറുകി നിന്നു

മാനത്തെ മാരിവിൽ ചിറകിൽ നിന്നുതിർന്നൊരു

തൂവലു പോലുള്ള കൂട്ടുകാരി

മോഹത്തിൻ മധുരങ്ങൾ പകുക്കുന്ന കാലമായ് 

താരുണ്യം മിഴികളിൽ മഷിയെഴുതി 

രാവിൽ നീ ഉറങ്ങാതെ കിളിവാതിലഴികളിൽ 

ഓമൽപ്പൂ മിഴിനട്ടു തിരഞ്ഞതാരെ 

മേടപ്പൊൻ കണികാണാൻ ഉണർന്നെണീക്കേ 

തേടി നിൻ മിഴിയിലെ നറുതിരി ഞാൻ 

നിന്റെ ചെന്തളിർ ചുണ്ടിൽ 

പൂക്കും പുഞ്ചിരിപ്പൂവിൻ 

സ്വർണ്ണ പവനൊന്നു കൈനീട്ടം കൊതിച്ചു നിന്നു 

ഞാൻ കൊതിച്ചു നിന്നു 

മാനത്തെ മാരിവിൽ ചിറകിൽ നിന്നുതിർന്നൊരു

തൂവലു പോലുള്ള കൂട്ടുകാരി

കാലത്തെ വെളുപ്പിനു കോടിമുണ്ടുടുത്തെത്തും

പ്രാവുപോൽ കുണുങ്ങണ കൂട്ടുകാരി

എന്റെ കൂട്ടുകാരി

Leave a Comment