വേട്ട മൃഗം vetta mrigam malayalam lyrics



 


ഗാനം : വേട്ട മൃഗം 

ചിത്രം : കുരുതി

രചന : റഫീക്ക് അഹമ്മദ്

ആലാപനം : സിയാ ഉൾ ഹഖ്,രശ്മി സതീഷ്

പുറപ്പാട് ഇതു പടപുറപ്പാട്..

ആരോടെന്നറിയില്ല ആയുസ്സിൻ വിധിയറിയില്ല..

ആളുന്നൊരു തീനാളം…………..

പുറപ്പാട് ഇതു പടപുറപ്പാട്..

ആരോടെന്നറിയില്ല ആയുസ്സിൻ വിധിയറിയില്ല..

ആളുന്നൊരു തീനാളം…………..

പ്രാകൃതയുഗ മൃഗ ബോധമുറഞ്ഞുളവായൊരു തീനാളം 

അതിലെരിയുവതാരോ.. അതിലെരിയുവതാരോ

ഞാനോ വേട്ടമൃഗം നീയോ വേട്ടമൃഗം 

ഞാനോ നീയോ 



ഞാനോ നീയോ 

ഞാനോ വേട്ടമൃഗം നീയോ വേട്ടമൃഗം 

ഞാനോ നീയോ 

ഞാനോ നീയോ

 എന്നോ മുതലിങ്ങീ പോരും പോർവിളിയും

ചോരച്ചാലുകളായ് ഒഴുകും കഥയോർക്കൂ.

പാഴായ് തീരുന്നൂ മണ്ണിൽ ജന്മങ്ങൾ

തീരാപ്പകയാകും തീയിൽ എരിയുന്നു

തീയേ……. ക്രോധത്തിന്നു മിയിൽ നീറും തീയേ…

ഏതേതിൽ പടരും നീയെന്നാരറിയുന്നു..

നീയെരിയുന്നു…

ഓ കനലെരിയണ കരളേ ഇതു

വെറുതേയിതു വെറുതേ

കണ്ണീരും വെണ്ണീറും കുരുതിയ്ക്കൊടുവിവിടേ 

പകയാളുന്നൂ മൃതി മൂളുന്നു

ആദിമ യുഗ മൃത ഭൂമിയിൽ നിന്നിരുൾ വന്നീടുന്നൂ

ഞാനോ വേട്ടമൃഗം നീയോ വേട്ടമൃഗം 

ഞാനോ നീയോ 

ഞാനോ നീയോ 

ഞാനോ വേട്ടമൃഗം നീയോ വേട്ടമൃഗം 

ഞാനോ നീയോ 

ഞാനോ നീയോ



Leave a Reply

Your email address will not be published. Required fields are marked *