Aadamalle lyrics


Movie: kanakanmani
Music :Shyam Dharman
Vocals :  Biju Narayanan, Manisha Sheen
Lyrics : Vayalar Sarathchandra Varma
Year: 2009
Director: Akku Akbar
 

Malayalam Lyrics

ആദമല്ലേ ഈ മണ്ണിലാദ്യം

ദൈവാംശമോടെ ഉണ്ടായവന്‍ അല്ലേ?

അങ്ങനാണേല്‍ ഈ നമ്മളല്ലേ

ഭൂലോകനാട്ടിന്‍ മുന്‍ഗാമികള്‍?

നിന്‍ പൊയ്‌വാക്കു ചൊരുക്ക്

പോയ് വേദങ്ങള്‍ പഠിക്ക്

നേരല്ലേ നേരല്ലേ ശരവണനാഥാ

വേലയ്യാ വീരയ്യാ എല്ലാംനീയോ ചോദിക്ക്

അവതാരം പത്തും കൊണ്ടേ ഈ ഞങ്ങളില്‍

അലിവോടെ വാഴാനെന്നും ശ്രീനാഥനായ്

കണ്ടപോലെ നീ ചൊല്ലാതെ

കേട്ടറിഞ്ഞതല്ലേ

കേട്ടതപ്പിടീം പാടാതെ

ഈ വീമ്പയ്യോ മറക്ക്

ഈ വേദാന്തമടക്ക്

തപ്പാണേ പൊന്നയ്യാ കരിമലവാസാ

അയ്യപ്പാ നെയ്യപ്പാ എല്ലാം നീയോ ചോദിക്ക്

അഴലാകെ മറന്നോരോ ഈണങ്ങളേ

അഴകോടെ മൂളാനുള്ളില്‍ ഗോപാലകാ

കണ്ണിലുണ്ണിയാണെന്നാലും ചേലകള്ളനല്ലേ

വെണ്ണകട്ടതും പാട്ടല്ലേ

ദുശ്ശീലങ്ങള്‍ കെടുത്ത്, സല്‍ക്കാര്യങ്ങള്‍ കൊളുത്ത്

കേട്ടില്ലേ കേട്ടില്ലേ പറശ്ശിനിദേവാ

മുത്തപ്പാ മുത്തപ്പാ എല്ലാം നീയോ ചോദിക്ക്

Leave a Comment