Chaanjum thirinjum song lyrics


Movie: Contessa 
Music : Jafriz R
Vocals :  Haritha hareesh
Lyrics : B k harinaryanan
Year: 2018
Director: Sudeep es
 


Malayalam Lyrics

ചാഞ്ഞും ചരിഞ്ഞുമേ പോണൂ നമ്മൾ..
കാലം ചമച്ചൊരീ പൂവരമ്പിൽ..
ചാരേ നിലാവുപോൽ നീ ചിരിച്ചേ…
ഇരുൾ നീങ്ങുന്നേ..

മനം കൂടെ പോണേ.. വഴി ദൂരെ..

ചാഞ്ഞും ചരിഞ്ഞുമേ പോണൂ നമ്മൾ..
കാലം ചമച്ചൊരീ പൂവരമ്പിൽ..
ചാരേ നിലാവുപോൽ നീ ചിരിച്ചേ…

ഇരുൾ നീങ്ങിടുന്നേ..
മനം കൂടെ പോണേ.. വഴി ദൂരെ..

ഓരോ ദിനങ്ങളിൽ നിറങ്ങളെ തൂവിയും..
ഓരോ വഴിയിലും പ്രതീക്ഷകൾ ചൂടിയും..
നേരം പുലർന്നിടാൻ കൊതിച്ചതും മീട്ടിയും

കാണാൻ തിടുക്കമായ് കണ്ണും കണ്ണും നീട്ടുന്നെ
കാറ്റിൽ തെന്നിത്തെന്നി ദളങ്ങളായ് പാറുന്നെ
കാതിൽ ചൊല്ലും മൊഴി സ്വരങ്ങളായ് മാറുന്നെ
കണ്ണാടി ചില്ലാകും നിന്നോമൽ കൺകളിൽ

കണ്ടേ കണ്ടേ ഞാനും എന്നെത്തന്നേയ്
കൈതോലപ്പൂമണം വീശുന്നീ പാതയിൽ
നീയും ഞാനും.. ഇതാ തേടും തീരം..

ചാഞ്ഞും ചരിഞ്ഞുമേ പോണൂ നമ്മൾ..

കാലം ചമച്ചൊരീ പൂവരമ്പിൽ..
ചാരേ നിലാവുപോൽ നീ ചിരിച്ചേ…
ഇരുൾ നീങ്ങിടുന്നേ..
മനം കൂടെ പോണേ.. വഴി ദൂരെ..

Leave a Comment