MALAYALAM LYRICS COLLECTION DATABASE

Chandhu thottile Malayalam lyrics


Movie: banaras
                     Music : m jayachandran
Vocals :  Shreya Ghoshal
Lyrics : Gireesh Puthenchery
Year: 2009
Director: Nemom Pushparaj
 

Malayalam Lyrics

പ്രിയനൊരാള്‍ ഇന്നു വന്നുവോ

എൻ്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ

ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ

കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ (ചാന്തുതൊട്ടില്ലേ…..)

ചാന്തുതൊട്ടില്ലേ….

ശാരദേന്ദു ദൂരെ……

ശാരദേന്ദു ദൂരെ.ദീപാങ്കുരമായ്‌

ആതിരക്കു നീ വിളക്കുള്ളില്‍ വെയ്‌ക്കവെ

ഘനശ്യാമയെപ്പോലെ ഖയാല്‍ പാടിയുറക്കാം

അതു മദനമധുര ഹൃദയമുരളിയേറ്റു പാടുമോ

പ്രിയനൊരാള്‍ ഇന്നു വന്നുവോ

എന്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ

ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ

കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ

ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ…….

{ഹിന്ദി}

സ്നേഹസാന്ധ്യരാഗം ആ…..

സ്നേഹസാന്ധ്യരാഗം കവിള്‍ കൂമ്പിലെ

തേന്‍ തിരഞ്ഞിതാ വരുമാദ്യരാത്രിയില്‍

ഹിമശയ്യയിലെന്തേ ഇതള്‍പെയ്തു വസന്തം

ഒരു പ്രണയശിശിരമുരുകി മനസ്സിലൊഴുകുമാദ്യമായ്‌

ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ

കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ

ചാന്തുതൊട്ടില്ലേ

പ്രിയനൊരാള്‍ ഇന്നു വന്നുവോ..ആ.

Leave a Comment