Chethiyum Chemparuthiyum lyrics


Movie: Mizhikal Sakshi 
Music : V Dakshinamoorthy
Vocals :  KS Chithra
Lyrics : ONV Kurup
Year: 2008
Director: Ashok R Nath
 

Malayalam Lyrics

ചെത്തിയും ചെമ്പരുത്തിയും നല്ല

തൃത്താവും ചാര്‍ത്തും പൈതലേ

നെറ്റിയില്‍ കുളിര്‍ചന്ദന-

നിലാപ്പൊട്ടു കുത്തിയ പൈതലേ

മഞ്ഞപ്പട്ടു ചുറ്റിയ പൈതലേ

കണ്‍‌‌തുറന്നു ഞാനെന്നുമാദ്യം

എന്‍ കണ്മണീ നിന്നെ കാണണം

കാണണം… കണി കാണണം…

കൊഞ്ചിയും കുഴഞ്ഞാടിയും

എന്റെ നെഞ്ചില്‍ നീ കളിയാടണം

പിഞ്ചുകാലടി പിച്ചവയ്‌പ്പതു

കണ്ടെന്‍ കണ്ണു കുളുര്‍ക്കണം

കണ്ടു സന്തോഷാശ്രു പൊഴിക്കണം

(ചെത്തിയും)

ഉള്ളിലെ പൊന്നുറിയില്‍ ഞാന്‍

എന്റെ ഉണ്ണിയ്‌ക്കായ് കാത്തുവച്ചിടും

നല്ല തൂവെണ്ണ പാലും പാല്‍ച്ചോറും

മെല്ലെ നീ വന്നെടുക്കണം

തോഴരെല്ലാര്‍ക്കും പങ്കുവയ്‌ക്കണം

(ചെത്തിയും)

Leave a Comment

”
GO