Doore doore song lyrics


Movie: Njan marykkutty 
Music :  Anand madhusoodanan
Vocals :  biju shankar
Lyrics : santhosh varma
Year: 2018
Director: Ranjith shankar
 


Malayalam Lyrics

ദൂരെ ദൂരെ ഇതൾ വിരിയാനൊരു
സ്വപ്നം കാത്തു നിൽക്കുന്നു
ജാലകം തുറക്കും കാറ്റിലൂടകലെ
കണ്ടു തിരി നീട്ടി

മലർ തൂകും പുഞ്ചിരി മിന്നായം
എന്നോ ഇനിയെന്നോ
ഇതൾ ചൂടും നല്ലൊരു പൂക്കാലം

ആരോ വിരൽ തൊട്ടു നാളിന്റെ താളിലെ

ചായം അലിഞ്ഞുപോകുന്നു
വിരസങ്ങളെങ്കിലും അതിലാകെ മാനസം
സൂര്യോദയം തിരയുന്നു
കിളിവാതിലിൽ കേൾക്കുന്നുവോ

ഏതോ പുലർപക്ഷി പാടും സ്വരം
ദൂരെ ദൂരെ ഇതൾ വിരിയാനൊരു
സ്വപ്നം കാത്തു നിൽക്കുന്നു

എരിവേനൽ തീർക്കുന്ന കൈകൊണ്ടു ഋതുവൊന്

നു
പൂക്കാലവും രചിക്കുന്നു
കഥയൊന്നുമറിയാതെ വിരിയേണ്ട തൂമലർ
മഞ്ഞിൽ മയങ്ങിനിൽക്കുന്നു
മാനമാകവേ നിറയുന്നുവോ

പൊന്നിൻ കിനാവിന്റെ മന്ദസ്മിതം

ദൂരെ ദൂരെ ഇതൾ വിരിയാനൊരു
സ്വപ്നം കാത്തു നിൽക്കുന്നു
ജാലകം തുറക്കും കാറ്റിലൂടകലെ

കണ്ടു തിരി നീട്ടി
മലർ തൂകും പുഞ്ചിരി മിന്നായം
എന്നോ ഇനിയെന്നോ
ഇതൾ ചൂടും നല്ലൊരു പൂക്കാലം ……

Leave a Comment