Kurumbi song lyrics


Movie: Kaamuki 
Music : Gopi sundar
Vocals :  sreya jayadeep
Lyrics : B k harinarayanan
Year: 2018
Director: binu s
 


Malayalam Lyrics

അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു പായാനാണേ മോഹം
നിൻ മോഹം..
മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം

നിൻ മോഹം..
ഒളിച്ചുചേന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ
മരത്തിലേറുവാനുമേ പല കൊതിയായ്
പുരയ്ക്കകത്തൊരായിരം കുറുമ്പുമായ്‌ പറന്നിടാം
ചിരിപ്പടക്കമാണിവൾ മിടുമിടുക്കി..

കുറുമ്പീ… കുറുമ്പീ… കുറുമ്പീ…
കുറുമ്പീ… കുറുമ്പീ… കുറുമ്പീ…
കുറുമ്പീ… കുറുമ്പീ… കുറുമ്പീ…
കുറുമ്പീ… കുറുമ്പീ… കുറുമ്പീ…

പൊടിമണ്ണുകുഴച്ചുരുട്ടിയിവൾ ചുടുന്നപ്പമെൻ മനസ്സിൽ
കനവിന്റെ ചെറു ചിരട്ടകളിൽ.. കുറുമ്പി..
കുസൃതിക്കുഴലൂതിയിവൾ കൊതിച്ചോടിവന്നടുക്കേ
കളിമുറ്റമിനിയുണർന്നുയരും.. കുറുമ്പി..

കാറ്റായ് ചിറകുവിരിച്ചുവന്ന കുറുമ്പി..
പൂവായ് ഇതളുനിറച്ചുനിന്ന കുറുമ്പി..
ആരും കുലുങ്ങിവിറയ്ക്കും കുട്ടി കുറുമ്പി..
നീയേ… കുറുമ്പി.. കുറുമ്പി.. കുറുമ്പി.. യേ..

കുറുമ്പീ… കുറുമ്പീ… കുറുമ്പീ…
കുറുമ്പീ… കുറുമ്പീ… കുറുമ്പീ…
കുറുമ്പീ… കുറുമ്പീ… കുറുമ്പീ…
കുറുമ്പീ… കുറുമ്പീ… കുറുമ്പീ…

അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു പായാനാണേ മോഹം
നിൻ മോഹം..
മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം

നിൻ മോഹം..
ഒളിച്ചുചേന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ
മരത്തിലേറുവാനുമേ പല കൊതിയായ്
പുരയ്ക്കകത്തൊരായിരം കുറുമ്പുമായ്‌ പറന്നിടാം
ചിരിപ്പടക്കമാണിവൾ മിടുമിടുക്കി..

കുറുമ്പീ… കുറുമ്പീ… കുറുമ്പീ…
കുറുമ്പീ… കുറുമ്പീ… കുറുമ്പീ…
കുറുമ്പീ… കുറുമ്പീ… കുറുമ്പീ…
കുറുമ്പീ… കുറുമ്പീ… കുറുമ്പീ…

Leave a Comment