MALAYALAM LYRICS COLLECTION DATABASE

Maaram smarantham song lyrics


Movie: premasoothram 
Music : Gopi sundar
Vocals :  Arun gopan
Lyrics : B k harinarayanan
Year: 2018
Director: jiju ashokan
 


Malayalam Lyrics

മാരം സ്മരന്ദം ബാണപ്രയോഗം

മന്ത്രേണ കുറുവന്തി വശ്യം

ഏകീ സുബക്ഷം ഒരു പുഷ്പമാല്യം

കാറ്റത്തു പാറും ത്രിപർണ്ണം

ചെമ്പോത്തിനണ്ഡം കൈയ്യോന്നി പത്രം

ഉണ്ടേറെയുന്മാദ ദ്രവ്യം …

മാരം സ്മരന്ദം ബാണപ്രയോഗം

മന്ത്രേണ കുറുവന്തി വശ്യം …

ഓരോന്നു ചേർക്കാം കാർകൊണ്ട വാവിൽ

രാവിൽ സമാരംഭകർമ്മം….

പ്രേമം രചിക്കും ഏലസ്സിനുള്ളിൽ

ചേരട്ടെ നിൻ മോഹകന്യ ..

നീർപൊയ്കകൾക്കും വെൺചന്ദ്രികയ്ക്കും

മാലേയ കന്യയ്‌ക്കുമൊപ്പം

ചേലേറി നിൽക്കും മായാവസന്തം

വശ്യത്തിനായുള്ള കാലം

നീയാം സരസ്സിൽ ചെന്താമരപ്പൂ ..

ചേലൊത്തു ചേലും സുകന്യ …

മാരം സ്മരന്ദം ബാണപ്രയോഗം

മന്ത്രേണ കുറുവന്തി വശ്യം

ഏകീ സുബക്ഷം ഒരു പുഷ്പമാല്യം

കാറ്റത്തു പാറും ത്രിപർണ്ണം

വശ്യാത്ത ഭസ്‌മം ഹസ്തേ നിബദ്ധം

കന്യാഗൃഹം ഗച്ഛ ഗച്ഛ ..

ഏവം നിശീധേ വേഗം ഗമിക്കൂ

ചുണ്ടിൽ സദാ വശ്യമന്ത്രം

നാരീ പദത്തിൻ പിന്നിൽ സമ്മന്തം

ആലേപനം ചെയ്ക ഭസ്മം …

നാരീ പദത്തിൻ പിന്നിൽ സമ്മന്തം

ആലേപനം ചെയ്ക ഭസ്മം ..

വശ്യം ഫലിക്കും കിട്ടും സമക്ഷം

നിന്നിൽ സദാകൃഷ്ട കന്യ …

മാരം സ്മരന്ദം ബാണപ്രയോഗം

മന്ത്രേണ കുറുവന്തി വശ്യം

ഏകീ സുബക്ഷം ഒരു പുഷ്പമാല്യം

കാറ്റത്തു പാറും ത്രിപർണ്ണം

ചെമ്പോത്തിനണ്ഡം കൈയ്യോന്നി പത്രം

ഉണ്ടേറെയുന്മാദ ദ്രവ്യം …

മാരം സ്മരന്ദം ബാണപ്രയോഗം

മന്ത്രേണ കുറുവന്തി വശ്യം ..

Leave a Comment