Malayalam Lyrics
മല്ലികേ മല്ലികേ ചെണ്ടുമല്ലികേ
നിന്നെ കണ്ണിൽവന്നു കണ്ണെറിഞ്ഞതാരാണ് (മല്ലികേ)
മഞ്ഞിളം കുന്നിലെ മാൻതോപ്പിൽ
മെല്ലെ കൊഞ്ചികൊഞ്ചി പറന്നതിന്നാരാണ്
നറുനിലാവിന്നഴകേ നന്ധ്യയായ് നീ പോരുമോ (മല്ലികേ)
തളിരിളം കൂട്ടിലെ മണിവെയിൽ കിളിയേ
പൊഴിയുമീ മാമ്പഴം എനിക്കു നീ തരുമോ
മുടിയിഴകളിലുരുകണ മുകിലിലെ തുടുമഴമുകുളമിതിനി
പ്രണയമായ് ഒരു ഹരിതവനശലഭമായ്
പവിഴ മല്ലികേ മല്ലികേ ചെണ്ടുമല്ലികേ
നിന്നെ കണ്ണിൽവന്നു കണ്ണെറിഞ്ഞതാരാണ്
ഹോ.. മഞ്ഞിളം കുന്നിലെ മാൻതോപ്പിൽ
മെല്ലെ കൊഞ്ചികൊഞ്ചി പറന്നതിന്നാരാണ്
മുളകളിൽ താളമായ് തെളിയുമീമൊഴികൾ
തഴുകുമീ തൂവലായ് തരളമായ് പൊതിയാം
അലഞൊറിയിടുമരുവികൾ പകരുമോ
തുരുതുരു ഒരു കുളിരിലെ മർമ്മരം
ഒരു ശിശിര ജലസംഗമം
പവിഴ മല്ലികേ മല്ലികേ മല്ലികേ
നിന്നെ കണ്ണിൽവന്നു കണ്ണെറിഞ്ഞതാരാണ്
മഞ്ഞിളം കുന്നിലെ മാൻതോപ്പിൽ
മെല്ലെ കൊഞ്ചികൊഞ്ചി പറന്നതിന്നാരാണ്
നറുനിലാവിന്നഴകേ നിറസന്ധ്യയായ് നീ പോരുമോ (മല്ലികേ)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i