Malayalam Lyrics
നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ
നിന്നപാരമാം തീരമെത്തുവാന്‍
ഏതോ കനല്‍ക്കിളി നോവു കൊത്തി
പിടഞ്ഞു പാടുന്നൂ……
നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ
അസ്തമിച്ച കറുത്തവെളിച്ചമാം
അസ്തമിച്ച കറുത്ത വെളിച്ചമാം
വ്യര്‍ത്ഥ മോഹമേ മുള്‍ത്തിടമ്പേറ്റുമെന്‍
വ്യര്‍ത്ഥ മോഹമേ മുള്‍ത്തിടമ്പേറ്റുമെന്‍
കഷ്ടജാതകത്താളില്‍ ബലിയെന്ന
കഷ്ടജാതകത്താളില്‍ ബലിയെന്ന
രക്തശീര്‍ഷകം നീയെഴുതുന്നുവോ….
നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ
നേര്‍ത്ത ചന്ദനഗന്ധിയായ് സന്ധ്യയെ
നേര്‍ത്ത ചന്ദനഗന്ധിയായ് സന്ധ്യയെ
യാത്രയാക്കുവാന്‍ എന്‍ ഇലവാതിലില്‍
യാത്രയാക്കുവാന്‍ എന്‍ ഇലവാതിലില്‍
പൂക്കള്‍ വെച്ചു മറന്നൂ മടങ്ങിയ
പൂക്കള്‍ വെച്ചു മറന്നൂ മടങ്ങിയ
കാറ്റുമെന്നെ തിരിച്ചറിഞ്ഞില്ലയോ….
നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ
നിന്നപാരമാം തീരമെത്തുവാന്‍
ഏതോ കനല്‍ക്കിളി നോവു കൊത്തി
പിടഞ്ഞു പാടുന്നൂ……
നീലനേത്രം നിറഞ്ഞു തുളുമ്പുമെന്‍ പ്രാണസാഗരമേ
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }