Nithyam urulum song lyrics


Movie: captain 
Music : Gopi sundar 
Vocals :  gopi sundar, anusha, sachin raj
Lyrics : rafeeq ahmed
Year: 2018
Director: G prajesh sen
 


Malayalam Lyrics

നിത്യമുരുളും ഭൂമിയിതെന്നോ
കാലമേകിയ കാൽത്തൊഴിയാലേ
തട്ടിയുരുളും പന്തിന് പിൻപേ
ഓടിയണയും കാലുകളിവിടെ

ആശയാലേ നിരാശകളാകെ
കീഴടക്കുക നേടുക വിജയം
വീറുമായി കളിക്കളമണിയു
പോരിനായൊരു നേരമൊരുങ്ങി

ആർത്തുണർന്നൊരീയരങ്ങിതിൽ
ആഞ്ഞടിച്ചുയർന്ന പന്ത് പോൽ
സൂര്യനൊന്നുദിച്ചുയർന്നിതാ
വീണിടത്തു നിന്നുയർന്നു വാ

ധീരന്മാരെ വീരൻമാരെ
ലോകമിന്നൊരു കളിയിടമായ്
തോൽവിയില്ലാ പേടിയില്ലാ
ഓടി മാറാൻ ഇനി വയ്യ

പൊരുതി നേടാൻ കരുതി വീണ്ടും
കളിയരങ്ങിൽ കയറിടുവിൻ
തളരുവാനോ തകരുവാനോ
കുനിയുകില്ലെന്നോർക്കണം

ആർത്തുണർന്നൊരീയരങ്ങിതിൽ
ആഞ്ഞടിച്ചുയർന്ന പന്ത് പോൽ
സൂര്യനൊന്നുദിച്ചുയർന്നിതാ
വീണിടത്തു നിന്നുയർന്നു വാ

നിത്യമുരുളും ഭൂമിയിതെന്നോ
കാലമേകിയ കാൽത്തൊഴിയാലേ
തട്ടിയുരുളും പന്തിന് പിൻപേ
ഓടിയണയും കാലുകളിവിടെ

ആശയാലേ നിരാശകളാകെ
കീഴടക്കുക നേടുക വിജയം
വീറുമായി കളിക്കളമണിയു
പോരിനായൊരു നേരമൊരുങ്ങി

ആർത്തുണർന്നൊരീയരങ്ങിതിൽ
ആഞ്ഞടിച്ചുയർന്ന പന്ത് പോൽ
സൂര്യനൊന്നുദിച്ചുയർന്നിതാ
വീണിടത്തു നിന്നുയർന്നു

Leave a Comment