Piriyaathini Vayya … Lyrics


Movie: Jubilee
Music :Shyam Dharman
Vocals :  Unni Menon
Lyrics : Kaithapram
Year: 2008
Director:  G George
 

Malayalam Lyrics

പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ

കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ

അതു കേട്ടുവന്ന തെന്നല്‍ മിഴിനീരടക്കിയോതീ

കടലേ മുകിലേ കണ്ണീരരുതേ

പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ

കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ

വിടരുന്ന പൊന്നാമ്പല്‍പ്പൂ നിലാവിനെ തേടുന്നു

ചിരിക്കുന്ന വാസന്തങ്ങള്‍ നിയോഗമായ്‌ പൊഴിയുന്നു

മുഴങ്ങുന്ന സന്ധ്യാരാഗം മുരളിയില്‍ തേങ്ങുന്നു

രാവും പകലും അറിയാതറിയാതകലുന്നു

പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ

കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ

തിളങ്ങുന്ന തൂമിന്നല്‍ മുകില്‍കാട്ടില്‍ അലയുന്നു

മുകിലിന്മേല്‍ മാരിവില്ലിന്‍ പൊന്‍തൂവല്‍ പൊഴിയുന്നു

ആരുമാരുമറിയാതകലെ മുകില്‍കൂടു തകരുന്നു

വിരഹം വിരഹം അറിയാതറിയാതുയരുന്നു

പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ

കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ

Leave a Comment