Poomottinu lyrics


Movie: Magic Lamp 
Music : Ousepachan
Vocals :  KJ Yesudas
Lyrics : Kaithapram
Year: 2008
Director: Haridas Kesavan
 

Malayalam Lyrics

പൂമൊട്ടിനു കൈനീട്ടീ… കൈയിൽക്കിട്ടീ പൂക്കാലം

മോഹിച്ചതു പൊന്‍മുത്തു്….കൈവന്നതു നക്ഷത്രം

ഇന്നോളം ഞാനറിയാത്തൊരു പുലരിക്കാറ്റിന്‍ സ്നേഹം‌

ഇന്നോളം ഞാൻ കാണാത്തൊരു പൊന്നന്തി സിന്ദൂരം

ഇന്നെനിക്കു നല്‍കി നീയെന്‍ പ്രണയപ്പൂത്തുമ്പീ

പൂമൊട്ടിനു കൈനീട്ടീ… കൈയിൽക്കിട്ടീ പൂക്കാലം

മോഹിച്ചതു പൊന്‍മുത്തു്….കൈവന്നതു നക്ഷത്രം

പ്രണയവതീ നിന്‍ മണിബിംബം ഞാന്‍ പ്രാണനിലെന്നും സൂക്ഷിച്ചു

ഏതോ പുണ്യം കൊണ്ടു തെളിഞ്ഞൂ വൈകിയറിഞ്ഞു നിന്‍ ഹൃദയം

നിന്‍ മനസ്സെന്‍ സ്വന്തമാകാന്‍ ആയിരം രാവു കാത്തു

ചുംബനപ്പൂമുത്തു കോര്‍ക്കാന്‍ ഇന്നു ഞാന്‍ മുന്നില്‍ നില്പൂ

നമുക്കു വേണ്ടി വിടര്‍ന്നുവല്ലോ കല്യാണ മുല്ലപ്പൂ

പൂമൊട്ടിനു കൈനീട്ടീ… കൈയിൽക്കിട്ടീ പൂക്കാലം

നിന്റെ കളങ്കം ചന്ദനമായ്…നിനവില്‍ ചാലിച്ചെഴുതീ ഞാന്‍

വൈകി വിടര്‍ന്ന വസന്തത്തില്‍ മുങ്ങിയലിഞ്ഞു മയങ്ങീ ഞാന്‍

ചന്ദ്രബിംബം പൂത്തുലഞ്ഞൂ സ്വര്‍ണ്ണമാനോടി വന്നു

ആദ്യ രാവിൻ സൗരഭങ്ങള്‍ സാന്ദ്രമായ് പെയ്തലിഞ്ഞു

മനസ്സിലേതോ പൊന്‍മയൂരം അണിപ്പീലി നീര്‍ത്തുമ്പോള്‍

(പൂമൊട്ടിനു കൈനീട്ടീ…)

Leave a Comment