Priyanmathram malayalam lyrics


Movie: Robin hood
                   Music : m jayachandran
Vocals :  Vijay Yesudas, shwetha menon
Lyrics : kaithapram
Year: 2009
Director: joshiy
 

Malayalam Lyrics

പ്രിയനുമാത്രം ഞാൻ തരാം മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും..പ്രണയമുന്തിരികൾപൂക്കും..

എന്റെ പ്രിയനുമാത്രം ഞാൻ തരാം മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

വെയിലിൻതൂവൽ പ്രണയം കുയിലിൻകൂവൽ പ്രണയം
മുകിലും മഴയും പ്രണയമയം… ഓ..
മലരിൻഇതളിൽ പ്രണയം വണ്ടിൻ‌ചുണ്ടിൽപ്രണയം
താരുംതളിരും പ്രണയമയം… ഹോയ്
തൂവെണ്ണിലാവിൽ… രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽകുറിച്ചുവെച്ച
ഗാനം മുഴുവൻ പ്രണയം… എന്റെ
പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം
മൌനം പോലും പ്രണയമയം.. ഹോയ്
മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം.. ഹോ
പ്രേമോപഹാരം.. താരാഗണങ്ങൾ..
ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ
ആരോപാടും പ്രണയം.. ഹേ…

പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും..പ്രണയമുന്തിരികൾപൂക്കും..

മ്ഹ്…
മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

Leave a Comment

”
GO