Movie: Raathrimazha
Music : Ramesh Narayan
Vocals : Gayathri Asokan, KS Chithra
Lyrics :Sugathakumari
Year: 2008
Director: Lenin Rajendran
Malayalam Lyrics
രാത്രി മഴ.. രാത്രി മഴ
ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിർത്താതെ പിറു പിറുത്തും
നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയേപ്പോലെ…
രാത്രി മഴ
പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽ
എന്നെചിരിപ്പിച്ചു കുളിർ കോരിയണിയിച്ചു
വെണ്ണിലാവേക്കാൾ
പ്രിയം തന്നുറക്കിയോരന്നത്തെ
എൻ പ്രേമ സാക്ഷി…രാത്രി മഴ….
രാത്രി മഴ….
രാതി മഴയോടു ഞാൻ പറയട്ടെ
നിന്റെ ശോകാർദ്രമാം
സംഗീതമറിയുന്നു ഞാൻ
നിന്റെ അലിവും അമർത്തുന്ന രോഷവും
ഇരുട്ടത്തു വരവും തനിച്ചുള്ള
തേങ്ങി കരച്ചിലും
പുലരിയെത്തുമ്പോൾ മുഖം
തുടച്ചുള്ള നിൻ ചിരിയും
തിടുക്കവും നാട്യവും ഞാനറിയുന്നു…..
അറിയുന്നതെന്തു കൊണ്ടെന്നോ സഖീ
ഞാനുമിതുപോലെ രാത്രി മഴ പോലെ…
രാത്രി മഴ പോലെ…രാത്രി മഴ പോലെ…
രാത്രി മഴ പോലെ…
ആ…ആ…ആ…ആऽ/
രി മ ധ മ രി രെ ആ ..ആ….ആ….
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i