Sundaree Sundaree malayalam lyrics




Movie: Samastha Keralam P.O.
Music : M Jayachandran
Vocals :  Vijay Yesudas
Lyrics : Vayalar Sarathchandra Varma
Year: 2009
Director:  Bipin Prabhakar
 

Malayalam Lyrics

സുന്ദരീ എൻ സുന്ദരീ

നിന്നെ കണ്ട നാൾ തൊട്ട്‌ പ്രേമമെടീ (2)

കണ്മണീ എൻ സ്വന്തമോ നിന്റെ

ചുണ്ടിലെ ഈ പുഞ്ചിരി

കാറ്റോടും മേട്ടിൽ കണ്ണാടി കൂട്ടിൽ

കുളിരങ്കം തുടങ്ങാനെഴുന്നള്ളി വായോ മെല്ലെ

(സുന്ദരി..)

നെഞ്ചിൽ നിൻ പുന്നാരത്തിൻ കൊഞ്ചൽ

തന്നാനം പാടി പുൽകും കിനാവിൻ പുഴ നീയല്ലോ

രാവിനുള്ളിലുള്ള കാറിൻ മഞ്ഞുതുള്ളി കൊണ്ടേ

പൊന്നേ നിന്നെ മൂടി ഞാൻ

എന്റെ പഞ്ചാരച്ചൊടി കൊണ്ട്‌

കുഞ്ഞേ നിന്നെ മൂടി ഞാൻ

എന്റെ പഞ്ചാരച്ചൊടി കൊണ്ട്‌ കുറി തൊടുവാൻ

എനിക്കൊന്നല്ല നൂറായും ഏറുന്നു മോഹം വല്ലാതെ

(സുന്ദരി…)

തെന്നൽ കിന്നാരം മൂളും കൊമ്പിൽ നീയാടും നേരം

പെയ്യും നിലാവിൻ മഴ ഞാനല്ലേ

ഈറൻ ചേലയുള്ള മാറിൽ ചൂടുരുക്കി

എന്നെ കണ്ണെയ്യുന്നതെന്തേ നീ

കല്യാണ കനവുള്ള കുറി തരുവാൻ

കൊച്ചു കല്യാണി തിരി നിന്റെയരികിൽ വരും

നമ്മളെന്നും ഒന്നാകും ആ നല്ല നാള്‌ ചൊല്ലിടാം

(സുന്ദരീ…)



Leave a Reply

Your email address will not be published. Required fields are marked *