Thaamarappookkalum malayalam lyrics


Movie: Orkkuka Vallappozhum 
Music : M Jayachandran
Vocals :  TT Sainoj
Lyrics : Vayalar
Year: 2009
Director: Sohan Lal
 

Malayalam Lyrics

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ

കന്നി നിലാവുമിളം വെയിലും വന്നു ചന്ദനം ചാർത്തുന്ന നാട്ടിൽ

ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ ഒന്നേ മനസ്സിൻ മോഹം

ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ

ഒന്നേ മിഴികളിൽ ദാഹം

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ

ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ താമരപ്പൂവുകൾ തോറും

എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും

പൊന്നിലത്തുമ്പികൾ പോലെ

രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ ഓമന നൃത്തങ്ങളാടും

എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ

പോലെന്നനുഭൂതികൾ നീന്തും

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ

എന്റെ ചിത്രത്തിലെ പൂവിന്നു കൂടുതലുണ്ടായിരിക്കാം ദലങ്ങൾ

കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ കണ്ടിരിക്കാം ഇതിന്നുള്ളിൽ

എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിന്ദ്രിയ ഭാവം

എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തൻ നാദം താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ

Leave a Comment