Malayalam Lyrics
മൃദംഗ താളം…. തകിട മേളം…. (2)
തട്ടും തട്ടും താളം മുട്ടും മുട്ടും മേളം
നോക്കി നിന്നാൽ കൈയ്യും കാലും കൂട്ടിയടിക്കും താളം
തിടമ്പു താളം…തകിട മേളം….
തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം
നോക്കി നിന്നാൽ കണ്ണും കണ്ണും പിടി വിടും കാലം
പെണ്ണായാൽ കണ്ണിലുണ്ട് താളം
പെണ്ണിന്റെ നടനടയ്ക്കു താളം
പെൺ പൂവിൻ ഇതളിലുണ്ട് താളം
പെൺ മോഹം അഴകു തഴുകും താളം
ചിരിപ്പു താളം നടപ്പ് താളം
പെൺ വഴക്കടിച്ചാൽ അതും താളം
പെൺ മോടിയിൽ മനസ്സ് മയക്കും താളം
പെണ്ണോടിടയുമ്പോൾ അതവതാളം
തട്ടും തട്ടും താളം മുട്ടും മുട്ടും മേളം
നോക്കി നിന്നാൽ കൈയ്യും കാലും കൂട്ടിയടിക്കും താളം
തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം
നോക്കി നിന്നാൽ കണ്ണും കണ്ണും പിടി വിടും കാലം
കടം തരുമോ കടം തരുമോ
കിനാവിൻ മുത്തിലൊന്നു തരുമോ
നിലാവിൻ ചെപ്പിലിട്ടു തരുമോ
എനിക്കാ സ്വപ്നമൊന്നു തരുമോ
തരില്ലല്ലോ തരില്ലല്ലോ
തരില്ലെൻ സ്വപ്നവർണ്ണമൊന്നും
തരില്ലെൻ പൊൻ പരാഗമൊന്നും
മനസ്സിൻ പുസ്തകങ്ങളൊന്നും
തകിട താളം മൃദംഗ മേളം
ഒന്നടുത്തിരുന്നാൽ അതും താളം
കുഞ്ഞോർമ്മകൾ തൻ കനവു തുറക്കും താളം
പെണ്ണോടിടയുമ്പോൾ അതനുരാഗം
തട്ടു തട്ടു താളം മുട്ടു മുട്ടു മേളം
നോക്കി നിന്നാൽ കൈയ്യും കാലും കൂട്ടിയടിക്കും താളം
തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം
നോക്കി നിന്നാൽ കണ്ണും കണ്ണും പിടി വിടും കാലം
ഇടം തരുമോ ഇടം തരുമോ
തുടിക്കുമൊരിന്ദ്രനീല രാവിൽ
വിളിച്ചാൽ എന്റെ കൂടെ വരുമോ
എനിക്കായ് എന്നിലേക്കു വരുമോ
വിളിക്കല്ലേ തുറക്കില്ല
വിളിച്ചാലോടിയോടിയെത്താൻ
വിളിച്ചാൽ വേലി ചാടിയെത്താൻ
മനസ്സിൽ പ്രണയരോഗമില്ല
പറന്നു നടക്കാം വെറുതേ ചിരിക്കാം
ഒരൈസ്ക്രീം ചിരിമണി നുര നുണയാം
ഒരായിരം കനവു തുറന്നു കാണാം
ചെല്ലച്ചെറു ചിറയിൽ പറന്നുയരാം
തട്ടു തട്ടു താളം മുട്ടു മുട്ടു മേളം
നോക്കി നിന്നാൽ കൈയ്യും കാലും കൂട്ടിയടിക്കും താളം
തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം
നോക്കി നിന്നാൽ കണ്ണും കണ്ണും പിടി വിടും കാലം
(പെണ്ണായാൽ…)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }