Malayalam Lyrics
സ്വാമിയെ കാണണം സ്വാമിയെ കാണണം
അയ്യപ്പ സ്വാമിയെ കാണുമാറാകണം (2)
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
തൊഴുതിട്ടും തൊഴുതിട്ടും തീരാത്ത മനസ്സ്
തൊട്ടാൽ പുണ്യമീ പമ്പാസരസ്സ് (2)
അഴലുകളകറ്റി ജ്വലിക്കുമീ ഹവിസ്സ്
അലകടൽക്കപ്പുറവും അയ്യന്റെ യശസ്സ്
തൊഴുതിട്ടും തൊഴുതിട്ടും തീരാത്ത മനസ്സ്
തൊട്ടാൽ പുണ്യമീ പമ്പാസരസ്സ്
പമ്പാസരസ്സ്…
സ്വാമിയെ കാണണം സ്വാമിയെ കാണണം
സ്വർല്ലോക ഗംഗയാം പമ്പയെ കാണണം (2)
അകതാരിൽ കണ്ടു തൊഴുതു ഞാൻ
അഹം തന്നെ ബ്രഹ്മമെന്നറിഞ്ഞു ഞാൻ (2)
നേദിക്കാനൊന്നുമില്ലാത്ത ഈ ജന്മത്തെ തന്നെ
നേർന്നു മടങ്ങി ഞാൻ
സ്വാമിയെ കാണണം സ്വാമിയെ കാണണം
ശ്രീഭൂതനാഥനെ കാണുമാറാകണം (2)
പാരിൽ നിൻ നാമമല്ലോ മോക്ഷം
ഭൂവിൽ നിൻ രൂപമല്ലോ ദിവ്യം (2)
മാനവനന്മക്കായ് കാട്ടിൽ വിളങ്ങും
മന്വന്തര ഭൈരവാ ശാസ്താവേ
സ്വാമിയെ കാണണം സ്വാമിയെ കാണണം
ഹരിഹരപുത്രനെ കാണുമാറാകണം (2)
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i