Vidaruthivide song lyrics


Movie: Aabhasam 
Music : Oorali
Vocals :  oorali martin
Lyrics : shaji surendeanath
Year: 2018
Director: jubith namradath
 


Malayalam Lyrics

വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
മഠയ നിയമവും ….
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
ഉടയ ബോധവും ….
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
തിമിര കാമവും…..
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
വിടുവായനേം …
പുരുഷ പരുഷ കലുഷമായൊരന്തരീക്ഷവും
അതില് പെട്ടുഴന്ന് വളരുമെന്നെ നിന്നെയും
വരച്ച് കള്ളി വേർതിരിച്ച് ആണും പെണ്ണും കെട്ടതും
തടിച്ച ചൂരൽ ചൂണ്ടിയെത്തും പഴയ രീതിയേം
ഒന്ന് കോർത്താലൂരി മാറാനാകതില്ലാതാകെ
കീറും മുൾമുനയ്ക്ക്
വളവു തീർത്ത നാട്ടുനീതിയേം…..
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്…
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്…
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്…

പണമഹന്ത പണിയഹന്ത
നിറമഹന്ത നാടഹന്ത….
മതമഹന്ത കൊടിയഹന്ത…
കൂട്ടഹന്ത ഊക്കഹന്ത ..
തനിക്ക് പോരും താനിതെന്ന ചിന്തയിൽ
അഹന്തയിൽ …
നിലമറന്നു നിലവുംവിട്ട് പൊങ്ങുമൊരുത്തനേം
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
മഠയ നിയമവും ….
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
ഉടയ ബോധവും ….
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
തിമിര കാമവും…..
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
വിടുവായനേം …

കെണിയൊരുക്കി കാത്തിരിക്കും ഓരകാഴ്ചകൾ
അതിൽ കുരുക്കി കുഴിയിലാഴ്ത്തും കുടില വിപണിയേ
വളഞ്ഞ വാക്കിനേം വളിഞ്ഞ നോക്കിനേം
ഉടലിനുള്ളിൽ തടവിലയൊരെന്നെ നിന്നെയും
പരന്നിതത്രയും തുറന്ന ഭൂമി
മതിലുകെട്ടി ചതുരമാക്കി
ഇതെന്റെയെന്ന ഗർവുകാട്ടുമേതൊരുത്തനേം..
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്…
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്…
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്…

ചോരയത്രയും ചുകപ്പ് നിലമിതത്രയും തണുപ്പ്
ചളിയിതത്രയും ഇളപ്പ് നമ്മളത്രയും മുളപ്പ്
ചോരയത്രയും ചുകപ്പ് നിലമിതത്രയും തണുപ്പ്
ചളിയിതത്രയും ഇളപ്പ് നമ്മളത്രയും മുളപ്പ്
നമ്മളത്രയും മുളപ്പ് ..നമ്മളത്രയും മുളപ്പ്

Leave a Comment