Imakal chimmathiravum pakalum lyrics

Movie : Adrishyam
Song  : imakal chimmathiravum
Music: Ranjin Raj
Lyrics: B K Harinarayanan
Singers: K S Harishankar, Nithya Mammen

ഇമകൾ ചിമ്മാതിരവും പകലും
നിഴലായ് കാത്തിടാം
ഇനിയെൻ നെഞ്ചിൻ മിടികൾ പോലെ
ഉയിരായി ചേർത്തിടാം
ഒരു വരിയിൽ ഈണം പോലെ
നറുതിരിയിൽ നാളം പോലെ
ഇഴ പിരിയാതെന്നും നമ്മൾ
എൻ കനിയേ

ചോള മുകിലേ…. നീ
അരികെ വരുമോ
താര ലിപിയാലേ
പ്രണയമെഴുതാൻ
ദേവ കഥ പോലെ
ഇനിയുമിതിലേ
പാതി മറയാതെ
പതിയെ ഒഴുകാൻ

കാണാതെ നാം
നിൽക്കുന്നൊരാ
നിമിഷം എന്നുള്ളം എരിയും വല്ലാതെ
ജന്മങ്ങൾ ഓരോന്നായീ
മണ്ണിൽ കൊഴിഞ്ഞാലും നീ
എൻ പാതി മെയ്യായി ചേരേണേ
തിങ്കൾ നിലാവായി  നിന്നെ
എൻ കൈ കുടന്നക്കുള്ളിൽ
എന്നും നിറക്കാനാവേണേ

മൊഴിയും മൊഴിപോൽ അടരാതെ
കൂടെ ഞാൻ

ചോള മുകിലേ…. നീ
അരികെ വരുമോ
താര ലിപിയാലേ
പ്രണയമെഴുതാൻ
ദേവ കഥ പോലെ
ഇനിയുമിതിലേ
പാതി മറയാതെ
പതിയെ ഒഴുകാൻ

Leave a Comment