Song : yaamam veendum vinnile
Movie: kaapa
Music: Dawn Vincent
Lyrics: Vinayak Sasikumar
Singer: Kapil Kapilan
യാമം വീണ്ടും വിണ്ണിലെ
കനലാറ്റുന്നോ
കാലം മിണ്ടാസാക്ഷിയായി
ചെവിയോർക്കുന്നോ
നൂലില്ലാടും പാവകൾ
ചിരിത്തൂകുമ്പോൾ
പിന്നിൽകാണാ കൈവിരൽ
പകതേടുന്നോ
നേർ നുണകൾ
ഒന്നായി ചേരും
ഈ കഥ തൻ
മൺ വീഥിയിൽ
പെയ്തൊഴിയ
മൂടൽ പോലെ
ഓർമ്മകാർമേഘങ്ങൾ
സ്വന്തം മാരാ നിഴൽ പോലുമേ
അന്യം പോലാകും ഈ യാത്രയിൽ
മുന്നിൽ കാണുന്നതേതന്ത്യാമോ
അന്ത്യം പിന്നെയും ആരംഭമോ
ഒന്നുണരാൻ… ആരും വെമ്പും
ഭീതിദമാം… സ്വപ്നം പോലെ
ഇന്നലെകൾ… നമ്മിൽ നിൽക്കെ
ഏതിവിടെ… പുണ്യം പാപം