Moovanthithan Lyrics

Movie : Pulli
Song: Moovanthithan
Music: Bijibal
Lyrics: B K Harinarayanan
Singer: Madhu Balakrishnan

മൂവന്തി തൻ ചായങ്ങളാൽ
ചേലാർന്ന പൂഞ്ചില്ലയിൽ
ചേക്കേറിയോ ഇന്നോളവും
കാണാത്ത വെൺ പ്രാവുകൾ
ഇരുളും വേവും ഒഴുകുമ്പോളും
മെഴുകിളം തിരികളായ് ഉള്ളം

ഇതുവരെയൊരു ചെറു തണലറിയാതെ
കാലമാം വേനലിൻ പാതയേറി
അരികെവരികെയായി ഒരു കുടയുടെ കീഴിൽ
ആരോ ഇതൾ നെയ്ത പോലെ
ഒന്നായി
രാവാൽ വാനം മറയുമ്പോഴും
മെഴുകിളം തിരികളായ് തമ്മിൽ

മൂവന്തി തൻ ചായങ്ങളാൽ
ചേലാർന്ന പൂഞ്ചില്ലയിൽ

ഇരു പുഴയൊരുവഴിയരികിള ചേർന്നേ
സ്നേഹമാം സാഗരം തേടിടുമ്പോൾ
ഒഴുകി ഇരുമനം ഇരു ഉടലറിയാതെ
ജീവന്റെ കാതങ്ങൾ ഏറെ… ഏറെ

അഴലിൻ ജാലം മിഴി മൂടുമ്പോൾ
മെഴുകിളം തിരികളായ് തമ്മിൽ

മൂവന്തി തൻ ചായങ്ങളാൽ
ചേലാർന്ന പൂഞ്ചില്ലയിൽ
ചേക്കേറിയൊ ഇന്നോളവും
കാണാത്ത വെൺ പ്രാവുകൾ
ഇരുളും വേവും ഒഴുകുമ്പോളും
മെഴുകിളം തിരികളായ് ഉള്ളം

Leave a Comment