Alakalay Uyarunna Lyrics

Movie Naam
Song Alakalay uyarunna
Music Ashwin, Sandeep
Lyrics Shabareesh Varma
Singer Haricharan

അലകളായ് ഉയരുന്ന വേളയിൽ
കവിതയായ് പെയ്യുന്നു ഭൂമിയിൽ
തീരാനന്ദം നിമിഷമിതോരോ ആഘോഷവും
മൂളും തെന്നൽ പോലെ
പായും കുളിരല പോലേ..
ആവോളം നിലാവേകും
എന്നും തമ്മിൽ തണലായി തീരും
ഞാനും നീയും നാമായി മാറും

ഈറൻ മണ്ണിൽ
തൂവൽ പോലെ
മൂടുന്നു നീഹാരം
തീരം തേടും മേഘങ്ങളായ്
ചൂടുന്നു ആകാശം
മഴയായി പൊഴിയുന്നു നിറയേ..
നദിയായി ഒഴുകുന്നു പതിയേ…

ഞാനും നീയും നാമായി മാറിടുന്നു
നാം… നാം…. നാമൊന്നായി..

ഈ പുതുപ്പുതിയൊരു ദിനം
ഇതു അതു പ്രിയകരം മായാത്തോരീയോർമ്മയും
പുലരുവതൊരുയുകം
അണയുവാതൊരുതീരം
തീരത്തൊരീസൗഹൃദം
മഴയായി പൊഴിയും നിറയേ..
നദിയായി ഒഴുകും പതിയേ..
ഞാനും നീയും നാമായി മാറിടുന്നു

Leave a Reply

Your email address will not be published. Required fields are marked *