Movie : Ullasam
Song : Ee Raavum
Music : Shaan Rahman
Lyrics : B K Harinarayanan
Singers: Akbar Khan
ഈ രാവും മായുമ്പോൾ
ഈ പൂവും വാടുമ്പോൾ
രാത്താരം മായുമ്പോൾ
നീയെങ്ങോ ഞാനെങ്ങോ
തമ്മിൽ തമ്മിൽ മാഞ്ഞു പോകും
നാളെ നാമുയിരാകും തോടും
മൗനങ്ങളായി
കണ്ണിൽ കണ്ണിൽ കാണ്‌വതെല്ലാം
സ്വപ്‌നങ്ങൾ പോലെ
മായുകയോ നിമിഷങ്ങൾ
ഒടിയും ചിതറും ചേരാതെ
പോകുന്നൊരാനല്ല നേരങ്ങളോന്നാകയിൽ
വാതിലിൽ പിന്നെ വന്നീടുമോ
നീ പോരുമോ വീണ്ടും ഈ വാഴിയേ…
ഈ വാഴിയേ…
നീയെന്നോടോതും സ്വകാര്യങ്ങളോരോന്നും
നാളെ നിലാവോർമ്മകൾ
ഈ നേരങ്ങളിൽ നാം കുടഞ്ഞിട്ട മോഹങ്ങൾ
പോകും വെയിൽ വീഴവെ
പറയാത്തൊരാ ഒളികൾ
പിടയുന്നുവോ അകമേ
നെടുവീർപ്പിനാൽ ചൊടികൾ
നനയുന്നുവോ പതിയേ
കാലം ദൂരെ മറഞ്ഞേ
കാറ്റും ദൂരെ മറഞ്ഞേ
തോഴി നാം ദൂരെ ദൂരേ മറഞ്ഞേ
ദൂരേ മറഞ്ഞേ
തോഴി നാം ദൂരെ ദൂരേ മറഞ്ഞേ
ഈ രാവും മായുമ്പോൾ
ഈ പൂവും വാടുമ്പോൾ
കണ്ണിൽ കണ്ണിൽ കാണ്‌വതെല്ലാം
സ്വപ്‌നങ്ങൾ പോലെ മായുകയോ നിമിഷങ്ങൾ
ഒടിയും ചിതറും ചേരാതെ
പോകുന്നൊരാനല്ല നേരങ്ങളോന്നാകയിൽ
വാതിലിൽ പിന്നെ വന്നീടുമോ
ഈ പോരുമോ വീണ്ടും ഈ വാഴിയേ…
ഈ വാഴിയേ…