Movie : Momo in Dubai
Song: Kurukum Nooru Pravin
Music: Yakzan, Neha
Lyrics: Ameen Karakkunnu
Singer: Vaikom Vijayalakshmi
ആ…. കുറുകും നൂറു പ്രാവിൻ
ഓ…. ചിറകേറുന്നിതാ
ആ…. കയറുന്നേറെ മോഹം
ഓ… നിറയും കുന്നിതാ
നിറ വേനൽ മുറി മാറാൻ
ഒരു മഴച്ചാറുന്നേ
പല ചേലും പുതുതാവാൻ
ചില ചിരിയിൽ നിറമായിരമേറാൻ
പടിതാവിനൊരു കിടു കൂട്ടായി
പരിപാടി പല വിധ റൂട്ടായി
പതറാതെ തുടരുകയാണീ
പരിശീലന പരിഹാരം
ബേജാറിനവതി കൊടുത്ത്
ബാ ജോറിലീപണി തീർത്ത്
ബഹുകേമ വിജയ കഷായം
മോന്തുന്നതുമൊരു ന്യായം
പുതിക്കിനാകൊമ്പത്ത് ഊഞ്ഞാലുണ്ടേ…
പൂമാനത്തോളം ചെന്നെത്തീടണ്ടേ…
പല കിറുക്കാണെന്നാലും
പകലുറക്കം വന്നാലും
മടിപിടിക്കാതെന്നാലും പടിക്കേറുമോ…
വഴി മുടക്കം ചൊല്ലാതെ
ഒരു ചളിപ്പും ഇല്ലാതെ
പറപറക്കും വിണ്ണാകേ
ഇത് ചീറും ഓ….
പുതിക്കിനാകൊമ്പത്ത് ഊഞ്ഞാലുണ്ടേ…
പൂമാനത്തോളം ചെന്നെത്തീടണ്ടേ…
ആ…. കുറുകും നൂറു പ്രാവിൻ
ഓ…. ചിറകേറുന്നിതാ
ആ…. കയറുന്നേറെ മോഹം
ഓ… നിറയും കുന്നിതാ
നിറ വേനൽ മുറി മാറാൻ
ഒരു മഴച്ചാറുന്നേ
പല ചേലും പുതുതാവാൻ
ചില ചിരിയിൽ നിറമായിരമേറാൻ