Movie : Engilum Chandrike
Song: Muthe innen kannil
Music: Ifthi
Lyrics: Vinayak Sasikumar
Singer: Arvind Venugopal
മുത്തേ ഇന്നെൻ കണ്ണിൽപുഞ്ചിരി
മുത്തുകൾ വിതറണതാരാണ്
പണ്ടേ എന്റെ കരളിൽ
പ്രേമകവിതകളെഴുതിയ നീയാണ്
മുത്തേ ഇന്നെന്നുള്ളിൽ
നൊമ്പരമൊത്തിരി വിതറിയതാരാണ്
പണ്ടേയെന്റെ കാതിൽ
പ്രേമ സരിഗമ പാടിയ നീയാണ്
പെണ്ണേ നിൻ
അനുരാഗത്തടവിൽ ഞാൻ കിളിയാണ്
മുന്നിൽ നീ അണയുമ്പോൾ
വിറയാണ് പനിയാണ്
നാണത്തിൽ കൊഞ്ചുമ്പോൾ
ഇളനീരിൻ കുളിരാണ്
മഞ്ചാടി കവിളോരം
മറുകാവാൻ കൊതിയാണ്
മുത്തേ ഇന്നെൻ കണ്ണിൽ പുഞ്ചിരി മുത്തുകൾ വിതറണതാരാണ്
പണ്ടേ എന്റെ കരളിൽ
പ്രേമകവിതകളെഴുതിയ നീയാണ്
താനെ ഞാൻ തളരുമ്പോൾ
തിരയുന്നതെന്താണ്
കൾക്കണ്ടക്കനിയേ
നിൻ അഴകോലും മുഖമാണ്
തോളോരം ചായുമ്പോൾ
ഇവനിൽ നീ വരമാണ്
കണ്ണീരിൻ നോവാറ്റും
കനിവിന്റെ കടലാണ്
മുത്തേ ഇന്നെൻ കണ്ണിൽ പുഞ്ചിരി മുത്തുകൾ വിതറണതാരാണ്
പണ്ടേ എന്റെ കരളിൽ
പ്രേമകവിതകളെഴുതിയ നീയാണ്