Movie | Djinn |
Song | O Manuja |
Music | Prashant Pillai |
Lyrics | Santhosh Varma |
Singer | Sithara Krishnakumar |
ഓ മനുജാ
പോവുക നീയേ
കാണുംവഴി
അതാണു വിധി
പോയി വരൂ
മടിച്ചു നിന്നാൽ
ഈ ഭൂഗോളത്തിൽ
വേറെന്തു ഗതി
ഓ മനുജാ
പോവുക നീയേ
കാണുംവഴി
അതാണു വിധി
പല നാടും കാണാനുണ്ടനിയ
പല കൂട്ടും കൂടാൻ പോരാം
പല വേഷം വേണം
ഈ ഉലകിൽ
ആളാവാൻ കൂട്ടുകാരാ..
അടിവേര് മുതൽ മുടി നാര് വരെ
പുതുതാക്കി വരൂ
കേറും വില…
ഓ മനുജാ
പോവുക നീയേ
കാണുംവഴി
അതാണു വിധി
കര മാറ്റം
നിൻ നല്ലതിനാവാം
അത് കരകേറ്റത്തിൻ
സൂചനയാവാം
ഇനി മട്ടുമാറാതിരുന്നിടുമെങ്കിൽ
ഈ പുക്കാറിനെല്ലാം
അന്തം വരാം
നീ കൊതിച്ചതുപോൽ
തേൻ കരിക്കൊരെണ്ണം
നീ നേടീടുമോ എന്നാർക്കറിയാം
ഓ മനുജാ
പോവുക നീയേ
കാണുംവഴി
അതാണ് വിധി