Movie : kuruppu
Song : Pakaliravukalam
Music: Sushin shyam
Lyrics: Anwar Ali
Singer: Neha Nair
പകലിരവുകളാം…
ഇരു കുതിരകളാൽ
അഴകിയ നഗര
തെരുവിത് പ്രണയം
കര കവിയുമൊരെൻ
നിറ ഹൃദയ നദി കരയിലൂടുടൽ
പലവുരു കുതറും
തെരുവിതു പ്രണയം…
അഴിയുന്നൊരിരുളേ..
അലയുന്നൊരഴകേ..
പൊൻ പടമുരിയും
മുകിലുപോലിഴഞ്ഞ്
ഉണരുക പകലായ്…
നിറ സാഗരമോതും
അനുരാഗം…
അതിലലിയുന്നൊരു വെൺ തീരം..
തനു സാഗരമേ നിൻ
ലവണ ജലം..
അഴിമുഖമാണു ഞാൻ
ആ ജന്മം
വരു നീ തൊടു നീ
വെറുമൊരു മണലിൻ
തരിയാം ഇവളെ
കടലിന്റെ കടലേ…
പാരാവാരം..പുലരുന്ന നേരം..
ഒരു പെരുമീനായ്
തെളിയാം ഞാൻ…
പകലിരവുകളാം…
ഇരു കുതിരകളാൽ
അഴകിയ നഗര
തെരുവിത് പ്രണയം
തെരുവിത് പ്രണയം
അഴിയുന്നൊരിരുളേ..
അലയുന്നൊരഴകേ..
പൊൻ പടമുരിയും
മുകിലുപോലിഴഞ്ഞ്
ഉണരുക പകലായ്…