Raavil Viriyum Lyrics

Movie : Salmon 3d
Song: Raavil Viriyum
Music: Sreejith Edavana
Lyrics:  Naveen Marar
Singer: Sithara, Sooraj Santhosh

രാവിൽ വിരിയും
നെയ്യാമ്പൽ പൂക്കും നേരമായ്
ഈറൻ പൊഴിയും
തൂമഞ്ഞിൽ തൂകും നോവുമായ്
ഉയൽ ചിറകിൽ നീയും ഞാനും
ഒന്നായി അലിഞ്ഞു ചേർന്നിരുന്നതും

പ്രണയമേ സിരകളിൽ
പതിയെയെന്നിൽ പടരുമോ
ഹൃദയമേ ഉരുകുമീ
നെറുകയിൽ നീ തഴുകുമോ

കണ്ണാലെ നിൻ ഉള്ളം എന്നിൽ
കൊഞ്ചും നേരം
ഉള്ളാകേ നീ മാത്രമായ്
മിണ്ടാതെ നിൻ മൗനം നിന്നിൽ പെയ്യും നേരം
ശ്രീരാഗം ഞാൻ കേൾക്കയായ്
നിൻ വേനൽ തീരങ്ങളിൽ
കനൽ പെയ്തു നീറും നേരം
മുകിലേറും ഓളങ്ങളാൽ
മഴ പെയ്തു ചേരും നേരം

നാണം മൂടും കണ്ണിൽ എന്നെ കവർന്നേ നീ
ആരും കാണാതെന്നിൽ മെല്ലെ പടർന്നെ

പ്രണയമേ സിരകളിൽ
പതിയെ എന്നിൽ പടരുമോ…
ഹൃദയമേ ഉരുകുമീ
നെറുകയിൽ നീ തഴുകുമോ

നിൻ രൂപം എന്നുള്ളിൽ എന്നും പിഞ്ചും നേരം
എന്നുള്ളിൽ കനലെരിയവേ…
ആകാശം പൊൻ താര തോപ്പിൽ നിന്നെ തേടും
ആനന്ദം മെല്ലെ നിറയവേ..
ആരാരും കാണാതെന്നിൽ
നീറുന്ന സ്വപ്നങ്ങളായ്
വിട ചൊല്ലും നേരം നീയെൻ
വിരിയാത്ത മോഹങ്ങളായ്

ഏതോ ജന്മം എന്നിൽ നൽകും
വരം നീയേ
എന്നിൽ പുണ്യം മാത്രം നൽകും കണി നീ

പ്രണയമേ സിരകളിൽ
പതിയെ എന്നിൽ പടരുമോ…
ഹൃദയമേ ഉരുകുമീ
നെറുകയിൽ നീ തഴുകുമോ

Leave a Comment