Movie : Romancham
Song: Thalatherichavar
Music: Sushin Shyam
Lyrics: Vinayak Sasikumar
Singer: Zia Ul Haq
തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാൽ പെടും അത് കട്ടായം
എട്ടിന്റെ പൂട്ടുള്ള കൂടാരം
റ്റര റ്റരര റ്റെ
മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിന്റെ അഭ്യാസി
ചോരതെളപ്പുള്ള തോന്ന്യാസി
റ്റര റ്റരര റ്റാ
ഗമയുടെ കില്ലാടിയായ്
ഇല്ലായ്മയിൽ ധാരാളിയായ്
കുടിവലിയുന്മാദിയായ്
കുഞ്ഞായ്മയിൽ കൂട്ടാളിയായ്
ഭാവികളില്ലാത്തൊരീ ഭൂതങ്ങളായി
വാഴുന്നിതാ
ല ലലല ലാലല്ല…….
മലക്കുരിശുകൾ ഏഴണ്ണമുള്ളൊരു cemetery യാണിത് തോളത്തിരിപ്പവർ അന്യോന്യം
പാരപ്പരാക്രമം ആവോളം
റ്റര റ്റരര റ്റേ
നിറയണമിനി ആമാശയം അതിനില്ലാശയം ഉടയോനാശ്രയം
ഗതികേടാണീ
ആ പാത ചൂടാൻ മടുപ്പാണീ
റ്റര റ്റരര റ്റാ
നഗരമിതൊന്നാന്തരം
അംബാനികൾ നൂറായിരം
അതിലൊരു ധാരാവിയിൽ
നീരാവിയായി ഈ ജീവിതം
മുന്നിലെ കണ്ണാടിയും
പുച്ഛം തരും കോലം മുഖം
ലലലല്ലല്ലലല്ലല്ലലലല….
തോനെയുണ്ട് നേരം തീരെയില്ല വേഗം
ഇരുന്ന് വേരിറങ്ങി മരവിച്ച് പോയ ദേഹം
കൊക്കിനൊത്ത കൊക്കേല്
തിട്ടണിഞ്ഞ ശേഷം
മിച്ചമുള്ള എച്ചിലൊക്കെ പിച്ചി ഏഴുപേരും
ചിക്കിളിക്ക് തപ്പി നോക്കി
അപ്പ കീശ കിക്കിളി
പ്രതീക്ഷവെച്ചതൊക്കെയും തിരിച്ചടിച്ച history ഉം
വയറ്റിലോള്ളതിന്നുമെ കൊളുത്തി വെച്ച ഇസ്തിരി
പമ്പിയാണെ റൈടി എന്റെ body ൽ പിടിച്ചിരി
വീറു വാറ്റി വീഞ്ഞ് ബോട്ടിലാക്കി വിക്കും നാട്ടില്
എനിക്ക് ചീമുട്ട പോലുമില്ല ചൂതാടാൻ
ഈ തീവണ്ടിയാവുന്ന ജീവിതത്തിലെതിരെ നിന്നു നാം വീശിടുന്നു വെള്ള തൂവാല
നമ്മ ഊരിൽ വലിയ തോതിൽ ചൂടില്ല
ഉലകമാകും ഈ ഹോട്ടലിൽ free ഊണില്ല
ചാരി നിക്കുവാൻ പോന്ന തൂണില്ല എങ്കിലും വിയർപ്പൊഴുക്കുവാൻ തക്ക മൂഡില്ല
പകലും രാത്രിയും പോകുവതാരറിവു
ബുധനും വ്യാഴവും മാറുവതാരറിവു
നഗരയേറിയൊരു അമ്മാവനായി
വെൺ നോട്ടമിത് ഏൽക്കാതെയായ്
ഈ ചുവരിലെ മാറാല വലയിലെ പൊന്നീച്ചയായ് വെറും കൂട്ടോടിയായി….
തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാൽ പെടും അത് കട്ടായം
എട്ടിന്റെ പൂട്ടുള്ള കൂടാരം
റ്റര റ്റരര റ്റെ
മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിന്റെ അഭ്യാസി
ചോര തെളപ്പുള്ള തോന്ന്യാസി
റ്റര റ്റരര റ്റാ
ഗമയുടെ കില്ലാടിയായ്
ഇല്ലായ്മയിൽ ധാരാളിയായ്
കുടിവലിയുന്മാദിയായ്
കുഞ്ഞായ്മയിൽ കൂട്ടാളിയായ്
ഭാവികളില്ലാത്തൊരീ ഭൂതങ്ങളായി
വാഴുന്നിതാ
തല താഴാതിതുവഴി പോക്ക്
പല വള്ളികൾ നേരം പോക്ക്
സ്ഥിതി ഗതികളിൽ കെണികളിൽ തോക്ക്
തട്ടാതെ മുട്ടാതെ മട്ടായൊരോട്ടം
തല താഴാതിതുവഴി പോക്ക്
പല വള്ളികൾ നേരം പോക്ക്
സ്ഥിതി ഗതികളിൽ കെണികളിൽ തോക്ക്
തട്ടാതെ മുട്ടാതെ മട്ടായൊരോട്ടം