Movie : Ullasam
Song : ullasamo
Music : Shaan Rahman
Lyrics : Fejo
Singers: Fejo
ഏയ്
I am always shining
വരാൻ വൈകിയാലും ഞെട്ടിക്കും
ഇന്നെന്റെ ടൈമിങ്
കാണാനും കേൾക്കാനും
ഒരുപാടുണ്ട്
ഇല്ല ബ്രേക്കിങ്
പാക്കിങ് എല്ലാ ബാഗും
അടി മുടി ഇനി ഷേക്കിങ്
Bro don’t stop
Don’t stop
മേലെ ആകാശം താഴെ ഭൂമി
മലയാളക്കര കണ്ടാ
അന്ന് അന്നത്തെ അപ്പത്തിന്
ഉന്നം വെക്കുന്ന ഒരുവൻ ഡാ
വീട്ടിലെ കട്ടിലിനു കീഴെ
എന്നെ പരത്തണ്ട
പോകുന്ന വഴി തനി
മോനെ എതിർക്കണ്ട
ഈ ഉയരങ്ങളിൽ പറക്കും
ബിസി വിളിക്കണ്ട
എന്റെ ഇഷ്ടത്തിനു ജീവിക്കും
നീയെന്നെ വിലക്കണ്ട
വേറെ ഒറ്റ പ്ലാനും
ഇല്ലാത്തവന്റെ നടുവിൽ
ഞാൻ ഉണ്ടെടാ
മേൽ പറഞ്ഞു വെച്ച വചനം
ഒന്നു പോലും മറക്കണ്ട
ഏയ്
ഒരു വാതിൽ കൊട്ടിയടച്ചാൽ
തുറക്കും 9 ഡോർ
വിജയത്തിൻ പതിനെട്ടാം
പടിയും കേറും പങ്കാളി
നീ somemore
പുതുക്കി പണിയും
ഒരുക്കും സ്വപ്നം
എല്ലാ മാസമോ
രാവും പകലും അലഞ്ഞു വലഞ്ഞു
തിരഞ്ഞത് ഉല്ലാസമോ
നിന്റെ എതിരാളിയെ കാണണോ
കണ്ണാടിയിൽ നോക്ക്
നമുക്ക് പല നിറം ഞരമ്പിലെ ചോര ചോപ്പ്
കണ്ണിനു പകരം കണ്ണു
പല്ലിനു പകരം പല്ല്
ലോകം മൊത്തം മണ്ടന്മാരാകുമല്ലോ
വേണോ തല്ലു
ഈ ഭൂമി സൂര്യനെ ചുറ്റിടുന്ന
സിന്ദൂരകുറി
ഇവിടെ കുറിച്ചിട്ടുണ്ട്
നിനക്ക് ഓരോ
മണി അരി
ഞാനെന്ന ഭാവം ദൂരെ പോയല്ലോ
സകലതും ശെരി
നാമെല്ലാം ക്ഷണിക യാത്രികർ
പിന്നെന്തിനാണ് worry
ആശകൾ ആയിരം ഉണ്ട്
പലതും നിറവേറ്റും
അതെന്റെ theme
നേട്ടം പതിനായിരം ഉണ്ട്
I count my blessings supreme
പോക്കറ്റിൽ 100 രൂപയുണ്ട്
എന്നാലും നേടും എല്ലാ dream
കൂട്ടാളികൾ പലതരം ഉണ്ടെങ്കിലും
എനിക്ക് ഏറെ ഇഷ്ടമുള്ളത്
ഒരു വിളിപ്പുറത്തുള്ള ടീം
തലക്കനം എറിയോ
അവനു നീ കൊടുക്കടി
സ്വയം കുഴിച്ച കുഴിയിൽ doom
നേരെ വിരൽ ചൂണ്ടിയ
ഭോഷന് മറുപടി നിൻ വിജയത്തിന്റെ
Boom
തെറ്റ് കണ്ടാൽ നീയും
തിരുത്തുവാൻ തുനിയണം
ഒറ്റക്കെട്ട് അല്ലേല്ല് വിലയില്ല പൂജ്യം
നേരാം വണ്ണം പകരുവാൻ
നിനക്കറിയണം സഹജീവി സ്നേഹം
ഉള്ളിൽ ഊർജ്ജം
രാവും പകലും
അലഞ്ഞു വലഞ്ഞു തിരിഞ്ഞത്
ഉല്ലാസമോ
ഉല്ലാസമോ