MALAYALAM LYRICS COLLECTION DATABASE

Karayan Marannu Ninno Lyrics

Movie : Pranaya Vilasam
Song: Karayan Marannu Ninno
Music: Shaan Rahman
Lyrics: Manu Manjith
Singer:  G Venugopal

കരയാൻ മറന്നു നിന്നോ
ഞൊടി നേരമെന്തിനോ
ശരമേറ്റു താഴെ വീണോ
ശലഭങ്ങൾ നെഞ്ചിലായി
മനസ്സിൻ പകൽ വാനിലായി
ചിരിതൂകിടും സിന്ദൂരമേ
ഇരുൾ പൂകയോ

വിരലാലെ വീണ്ടും തഴുകാതെ
വിടയെന്ന വാക്കും പറയാതെ
ഒരു ചുംബനത്തിൽ അലിയാതെ
അകലുന്നതെന്തേ അറിയാതെ
ഇടനെഞ്ചിനുള്ളിൽ കരുതാനായി
ഇനിയേതുമില്ലേ പകരാനായി
ഇനിയില്ല നീയെന്നറിയാനായി
ഇനിയെത്ര കാലം കഴിയേണം
തളരുന്ന പാവം ഹൃദയങ്ങളെല്ലാം
ചിതയെന്ന പോലെ നീറുന്നോ

മനസ്സിൻ പകൽ വാനിലായി
ചിരിതൂകിടും സിന്ദൂരമേ
ഇരുൾ പൂകയോ

കരയാൻ മറന്നു നിന്നോ
ഞൊടി നേരമെന്തിനോ
ശരമേറ്റു താഴെ വീണോ
ശലഭങ്ങൾ നെഞ്ചിലായി
മനസ്സിൻ പകൽ വാനിലായി
ചിരിതൂകിടും സിന്ദൂരമേ
ഇരുൾ പൂകയോ

Leave a Comment