Movie : Pranaya Vilasam
Song: Naruchiriyude Minnayam
Music: Shaan Rahman
Lyrics: Vinayak Sasikumar
Singer: Midhun Jayaraj
നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടെ
നദിയൊഴുകണ പോലാരോ പിന്നാലെ വന്നെ
നടവഴിയുടെ ഓരങ്ങൾ പൂചൂടാൻ എന്തെ
കുടകരികിലെ തൂമഞ്ഞോ കണ്ണൂരിൽ പെയ്തെ
മനമാകയോ പുതു സൗരഭം പകരുന്നൊരാൾ അതിലോലമാം
വിരലോടിതാ വിരൽ ചേർക്കവേ
അലിയുന്നു നാം പ്രണയാർദ്രമായി
നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടെ
നദിയൊഴുകണ പോലാരോ പിന്നാലെ വന്നെ
നടവഴിയുടെ ഓരങ്ങൾ പൂചൂടാൻ എന്തെ
കുടകരികിലെ തൂമഞ്ഞോ കണ്ണൂരിൽ പെയ്തെ
തണുവണിത്തെരുവിൽ തിന വയൽ കരയിൽ
ഇരു നിഴൽ ചേരും പോലേ…
പരിചിതമാകും പോലേ…
മൊഴിയിൽ നിറയും
മധുരവിചാലം പലകഥ ചൊല്ലും പോലേ..
പരിമിതു ഗാനം പോലേ..
ഇരുളാകിടും നനവാകിടും ഇമമൂടുമെൻ
നിറദീപമേ
ചെറുതാകിലും വലുതാകിലും ഇനി നിന്നിലാണെൻ ലോകം
ഏതോ ഒരനുവാദം തേടി
നീയെന്റെ തനുവോരം നിൽക്കേ
ഞാൻ മെല്ലെ ഉരുകുന്നതെന്തേ
ഇളനീർ കുളിരായി മിഴികൾ തമ്മിൽ
അകരുകയാണീ ചൂടിൽ…. പ്രണയ സ്വകാര്യം മെല്ലെ
ചെവിയോർത്തിടാം കൊതിയോടെ നാം
പ്രിയമോടെ നീ വിളിയേകുമോ
അരുകായ്ക തൻ അതിരില്ലിനി
അനുരാഗമാണകമാകവേ…
നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടെ
നദിയൊഴുകണ പോലാരോ പിന്നാലെ വന്നെ