അമ്മക്കിളിക്കൂടിതിൽ|Ammakkilikoodathil

Musicരവീന്ദ്രൻ
Lyricistകൈതപ്രം
Singerഎം ജി ശ്രീകുമാർ
Film/Albumഅമ്മക്കിളിക്കൂട്

അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
ആരിരാരോ പാടും സ്‌നേഹമായ്…..
ആയിരം രാവുകൾ കൂട്ടായ് നിൽക്കാം ഞാൻ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ

കൈവന്ന പുണ്യമായി
നോവുകൾ നെഞ്ചോടു ചേർക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേർത്തണയ്‌ക്കും…
പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
തണലായ് നിൽക്കും ഞാൻ
ഇരുളിന്റെ വിരിമാറിൽ ഒരു കുഞ്ഞു-
തിരിനാളമുത്തായ് മാറും ഞാൻ

(അമ്മക്കിളി)

കുളിരുള്ള രാത്രിയിൽ
നീരാളമായ് ചൂടേകി നിൽക്കും
തേടുന്ന തേൻ‌കിനാവിൽ
ഇന്ദ്രനീലപ്പീലി നൽകും
ആരെന്നുമെന്തെന്നും അറിയാതെ-
യറിയാതെ താനേ ഉറങ്ങുമ്പോൾ
പുലർകാലസൂര്യന്റെ പൊൻ‌പീലി-
കൊണ്ടെന്നും തഴുകിയുണർത്തും ഞാൻ

(അമ്മക്കിളി)

Leave a Comment

”
GO