MALAYALAM LYRICS COLLECTION DATABASE

തിരിതാഴും സൂര്യന്‍ | Thirithaazhum Sooryan lyrics

തിരിതാഴും സൂര്യന്‍ കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു മേൽപ്പുര മേയാന്‍
ധനുമാസത്തിങ്കള്‍ കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍ വെൺകളിപൂശാന്‍
അലിവാര്‍ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ലാൽ
മഴവില്ലുകളിഴപാകിയമായാമയമാളിക പണിയാം

വെള്ളിമേഘം വാതില്‍ വച്ചു 
വെണ്ണക്കല്ലാല്‍ നിലം വിരിച്ചു
പൂത്തുലയും പൂങ്കാറ്റോ പുഷ്യരാഗം തന്നു
പുഞ്ചിരിയും നൊമ്പരവും പൂമുഖങ്ങള്‍ തീര്‍ത്തു
കണ്ണുനീരും സ്വപ്നങ്ങളും കാവല്‍ നില്‍ക്കാന്‍ പോന്നു

സ്നേഹമുള്ള സന്ധ്യകളും വര്‍ണ്ണചിത്രരാത്രികളും
മിന്നിമായും തൂമഞ്ഞിന്‍ തുള്ളികളെപ്പോലേ
എത്രയെത്ര ജന്മങ്ങളില്‍ പെയ്തൊഴിഞ്ഞു മാഞ്ഞു
എന്‍റെ തീര്‍ത്ഥയാത്രാതീരം പങ്കിടുവാന്‍ പോന്നു

Leave a Comment