അനുരാഗമാനന്ദ സൗഗന്ധികം| Anuragamandhaka Sougandhikam Lyrics

Music Directorരമേഷ് നാരായൺ
Lyricistഒ എൻ വി കുറുപ്പ്
Singerകെ ജെ യേശുദാസ്
Film/Albumഅന്യർ

ആ ..മാ
മ ഗ രി സ
സ ഗ മ ധാ ..ധ ര നീ ധാ
മ ധ നീ ..മ സാ നി ധാ ..മ ധാ മ രി
രി മ ധ നി ..നി ധ മ രീ ..
രി മ പ മാ.. രീനി രി മ പാ
ധ രി രി മാ രി സാ ..

അനുരാഗമാനന്ദ സൗഗന്ധികം…ആ
അനുരാഗമാനന്ദ സൗഗന്ധികം.
അതു മുകര്‍ന്നേതോ ആത്മാവിലേ ..
സംഗീതമായ് ഉന്മാദമായ്..
അനുരാഗമാനന്ദ സൗഗന്ധികം…സൗഗന്ധികം…

ഋതുശോഭയാകെ ഒരു പെണ്‍കിടാവില്‍..
ഋതുശോഭയാകെ ഒരു പെണ്‍കിടാവില്‍..
കണികണ്ട കണ്ണില്‍ കനവായുദിയ്ക്കാന്‍..
മൈലാഞ്ചി ചാര്‍ത്തും.. ഇരുകൈയ്യുകള്‍
അനുരാഗമാനന്ദ സൗഗന്ധികം..സൗഗന്ധികം..
സൗഗന്ധികം..

ഹൃദയത്തിലേതോ.. കുയിലിന്റെ ഗാനം
ഹൃദയത്തിലേതോ.. കുയിലിന്റെ ഗാനം
ശ്രുതിചേര്‍ത്തു മൂളാന്‍ സിരകള്‍ക്കു മോഹം..
ഉടല്‍ വീണയാക്കി ഉയിര്‍ ഗാനമായ്..
അനുരാഗമാനന്ദ സൗഗന്ധികം..
അതു മുകര്‍ന്നേതോ ആത്മാവിലേ ..
സംഗീതമായ് ഉന്മാദമായ്..
അനുരാഗമാനന്ദ സൗഗന്ധികം..സൗഗന്ധികം..
സൗഗന്ധികം..

Leave a Comment

”
GO