MALAYALAM LYRICS COLLECTION DATABASE

കുക്കൂക്കൂ കറുമ്പേ|kukkookkoo karumbe

Musicianമോഹൻ സിത്താര
Lyricistകാവാലം നാരായണപ്പണിക്കർ
Singerസുജാത മോഹൻ
Film/Albumഅന്യർ

കുക്കൂക്കൂ കറുമ്പേ കുക്കൂ കറുമ്പി
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി
താല്ലാലേ ലാലാലേ താലേലല്ലാലെ (2)

കുക്കൂക്കൂ കറുമ്പേ കുക്കൂ കറുമ്പി
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി
കുക്കൂക്കൂ കറുമ്പേ കുക്കൂ കറുമ്പി
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി
ഉച്ചവെയിലത്തു പച്ച കത്തണ പന്തലിലു
ഉറ്റാലും മുക്കാലോളം  ഉഴുതേ (2)
ദണ്ണം കൊണ്ടുഴന്നിട്ട് തന്തോഴം പോരാഞ്ഞിട്ട്
കാളക്കുളമ്പടിക്കു കൂത്താടി
കാളക്കുളമ്പടിക്കു കൂത്താടി
(കുക്കുക്കു…)

നാലല്ലേ നാനൂറല്ലെ നല്ലമ്മ മക്കളല്ലേ
ഈടുന്നൊണ്ടാടുന്നുണ്ടേ ആരാണേ ഏതാണെ (2)
കണ്ണാടും പീലിക്കാവടി ചേലുണ്ടല്ലോ
കണ്ണീരും പുള്ളിക്കുത്ത്യതു പാണ്ടല്ലാലോ
പൊന്നൻപഴകേ…
പൂഞ്ചോല നീന്തിപ്പോയ് കാമനെ കൊണ്ട് കാടെളക്കാണ്ടാണേ
ഈ വേല കഴിഞ്ഞോടുമ്പം
ഏൻ കൂടെയനക്കൂട്ടൊണ്ടേ
(കുക്കുക്കു…)

ഇന്നൊണ്ടെ നാളേമൊണ്ടെ ഇന്നലേം കണ്ടതാണേ
കീഴാളേ നായാടാനും മേലാള് പോന്നല്ലോ (2)
തമ്മിലെണങ്ങി കൊണ്ടൊരു ചോടെടുത്ത്
രണ്ടായുമൊന്നാകേണ്ടത് നാങ്കളല്ലേ
തേൻ ചൊല്ലിലൂടെ…
പൂങ്കാവു കാണാൻ പോയ്
എങ്ങാണോ ചെന്നേ ഏതാണ്ടോ കണ്ടെന്നാലും
ആരോരും പറഞ്ഞില്ലൊന്നും
ഏൻ പോലുമറിഞ്ഞില്ലൊന്നും
(കുക്കുക്കു…)

Leave a Comment