ഈ ഉലകിൻ | Ee Ulakin Lyrics

Movie : King of Kotha
Song: Ee Ulakin
Music: Shaan Rahman
Lyrics: Manu Manjith
Singer: Sreejith Subramanian

ഈ ഉലകിൻ രാപ്പകലിൽ
ഞാൻ തേടുമീ..
എന്നുയിരിൻ നേർപ്പകുതി
നീ ഓമലേ..

ഈ ഉലകിൻ രാപ്പകലിൽ
ഞാൻ തേടുമീ
എന്നുയിരിൻ നേർപ്പകുതി
നീ ഓമലേ
എൻ നിനവിന്നുൾക്കടലിൽ
നീയെന്തിന്
തേൻ തിരതൻ നീർച്ചുഴികൾ
തീർക്കുന്നിതാ

നെഞ്ചോരം ചെന്തീയാക്കി
പ്രണയമാകവേ
മണ്ണാകേ വിണ്ണാകേ
പൂവനികളായ നാം
ഒരുവട്ടം നീകേട്ടോ
എൻ ഹൃദയ മർമ്മരം
പൂവെട്ടം ലാവെട്ടം
ആ വിഴിയിലാകയും

ഈ ഉലകിൻ രാപ്പകലിൽ
ഞാൻ തേടുമീ..
എന്നുയിരിൻ നേർപ്പകുതി
നീ ഓമലേ..

കാറ്റെറിഞ്ഞു പോയ മഞ്ഞുമാരിയിൽ
മെയ് നനഞ്ഞിരുന്ന നേരം
ആഴമേറിയേറി ആഴിയാകയോ..
ആർദ്ര മൗനമാർന്ന മോഹം
മരുദിനമാ..കുമീ വാഴ്‌വിൻ തീരാനോവിൻ മുറിവും
താനേ മായാനിതുവഴി പോരു നിന്നെ
കാതങ്ങൾ… കാലങ്ങൾ…
ഓരോന്നായി താണ്ടും ഈ ജന്മം
ഓ… കാത്തു വെച്ചോ നാം
മനസ്സിൽ ചേർത്തു വെച്ചോ നാം

ഈ ഉലകിൻ രാപ്പകലിൽ
ഞാൻ തേടുമീ..
എന്നുയിരിൻ നേർപ്പകുതി
നീ ഓമലേ..
എൻ നിനവിന്നുൾക്കടലിൽ
നീയെന്തിന്
തേൻ തിരതൻ നീർച്ചുഴികൾ
തീർക്കുന്നിതാ
നെഞ്ചോരം ചെന്തീയാക്കി
പ്രണയമാകവേ
മണ്ണാകേ വിണ്ണാകേ
പൂവനികളായ നാം

Leave a Comment

”
GO