ഹൃദയഗീതമായ്|Hridayageethamayi

Musicരവീന്ദ്രൻ
Lyricistകൈതപ്രം
Singerപി സുശീല
Film/albumഅമ്മക്കിളിക്കൂട്

ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാനധാര…
വിശ്വമാകവേ പുൽകി നിൽക്കുമാ ജീവരാഗധാര…
അഴലാഴി പോലെ..തൊഴുകൈകളോടെ..
ആ പ്രേമ മന്ത്രമുരുവിട്ടു ഞങ്ങൾ പാടുന്നു..
ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാനധാര…

നിന്റെ മനോഹരനാമാവലികൾ പാടി കടലും കരയും..
നിന്നോടലിയാൻ ശ്രുതി മീട്ടുന്നു പാവം മാനവ ജന്മം..
ഒന്നു നീ കൈ ചേർക്കുകിൽ..കരൾനിറഞ്ഞൊരമൃതം…അമൃതം..
ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാനധാര…

ജീവിതവീഥിയിൽ ഇരുളണയുമ്പോൾ..സാന്ത്വനനാദം നീയേ..
കണ്ണും കരളും കർമ്മകാണ്ഡങ്ങളും കനിവും പൊരുളും നീയേ..
ശ്വാസവും ആശ്വാസവും തവപദങ്ങൾ മാത്രം…

ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാന ധാര…
വിശ്വമാകവേ പുൽകി നിൽക്കുമാ ജീവരാഗ ധാര…
അഴലാഴി പോലെ..തൊഴുകൈകളോടെ..
ആ പ്രേമ മന്ത്രമുരുവിട്ടു ഞങ്ങൾ പാടുന്നു..
ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാന ധാര…

Leave a Comment

”
GO